ജമ്മുവിൽ വെള്ളപ്പൊക്കം: വൈഷ്ണോദേവി പാതയിൽ 9 തീർത്ഥാടകർ മരിച്ചു; സ്കൂളുകൾ അടച്ചു, ഇന്റർനെറ്റ് തടസ്സപ്പെട്ടു, ട്രെയിനുകൾ റദ്ദാക്കി

ജമ്മുവിൽ വെള്ളപ്പൊക്കം: വൈഷ്ണോദേവി പാതയിൽ 9 തീർത്ഥാടകർ മരിച്ചു; സ്കൂളുകൾ അടച്ചു, ഇന്റർനെറ്റ് തടസ്സപ്പെട്ടു, ട്രെയിനുകൾ റദ്ദാക്കി

തുടർച്ചയായ മഴ ജമ്മു കശ്മീരിലുടനീളം വ്യാപകമായ വെള്ളപ്പൊക്കത്തിനും, മണ്ണിടിച്ചിലിനും കാരണമായി. അടിസ്ഥാന സൗകര്യങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. പാലങ്ങൾ തകർന്നു, വൈദ്യുതി തൂണുകളും മൊബൈൽ ടവറുകളും തകർന്നു, ടെലികോം സേവനങ്ങൾ തകർന്നു, ദശലക്ഷക്കണക്കിന് ആളുകളുടെ ആശയവിനിമയം വിച്ഛേദിക്കപ്പെട്ടു.

ജമ്മു-ശ്രീനഗർ, കിഷ്ത്വാർ-ദോഡ ദേശീയ പാതകളിലെ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. നിരവധി റോഡുകൾ തടസ്സപ്പെടുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ജമ്മുവിലേക്കും തിരിച്ചുമുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കി.

ത്രികൂട കുന്നിനു മുകളിലുള്ള മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള പാത തകർന്നിരിക്കുകയാണ്. കത്ര പട്ടണത്തിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള 12 കിലോമീറ്റർ ട്രെക്കിംഗിന്റെ പകുതിയോളം അകലെ, അധ്ക്വാരിയിലെ ഇന്ദർപ്രസ്ഥ ഭോജനാലയത്തിന് സമീപം ഉച്ചകഴിഞ്ഞ് 3 മണിയോടെ ഒരു മലഞ്ചെരിവ് ഇടിഞ്ഞുവീണ് ഒമ്പത് പേർ മരിക്കുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതർ.

ക്ഷേത്രത്തിലേക്ക് രണ്ട് വഴികളുണ്ട്; ഹിംകോടി ട്രെക്ക് റൂട്ട് ചൊവ്വാഴ്ച രാവിലെ മുതൽ നിർത്തിവച്ചിട്ടുണ്ടായിരുന്നു. അതേസമയം പഴയ റൂട്ട് പ്രകാരം ഉച്ചയ്ക്ക് 1: 30 വരെ യാത്രയ്ക്ക് അനുമതിയുണ്ടായിരുന്നു പിന്നീട് അതും നിർത്തിവെച്ചു.

ദുരിതാശ്വാസ സംഘങ്ങളെ സജ്ജമാക്കി

സൈന്യത്തിന്റെ മൂന്നു ദുരിതാശ്വാസ സംഘങ്ങൾ മേഖലയിൽ ഉണ്ട് . കത്രയിൽ നിന്ന് തക്ര കോട്ടിലേക്കുള്ള റോഡിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് ഒരു സംഘം എത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

“ജീവൻ രക്ഷിക്കാനും, ആവശ്യക്കാർക്ക് സഹായം നൽകാനും, സാധാരണക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. സിവിൽ ഏജൻസികളുമായി അടുത്ത ഏകോപനം നടക്കുന്നുണ്ട്,” പ്രതിരോധ വകുപ്പ് പിആർഒ പറഞ്ഞു.

ഓഗസ്റ്റ് 14 ന് കിഷ്ത്വാർ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 65 പേർ കൊല്ലപ്പെട്ടിരുന്നു, അവരിൽ ഭൂരിഭാഗവും തീർത്ഥാടകർ ആയിരുന്നു. 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും മഴ ദുരിതം വിതച്ചത്.

അതേസമയം “കത്രയിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലിൽ മുപ്പത് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി, എസ്എസ്പി റീസി പരംവീർ സിംഗ് പറഞ്ഞതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.

metbeat news

Tag:Floods in Jammu: Nine pilgrims die on Vaishno Devi trail; Schools closed, internet disrupted, trains cancelled

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.