ഇന്തോനേഷ്യ തലസ്ഥാനത്ത് പ്രളയം, മഴ കുറയ്ക്കാന്‍ കൃത്രിമ മഴ
ഇന്തോനേഷ്യ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ പ്രളയം ഒഴിവാക്കാന്‍ ക്ലൗഡ് സീഡിങ് (കൃത്രിമ മഴ പെയ്യിക്കല്‍
) മായി ഇന്തോനേഷ്യ. ജക്കാര്‍ത്തയില്‍ കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലും പ്രളയത്തിലും ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.
1.1 കോടി പേര് താമസിക്കുന്ന നഗരമാണ് ജക്കാര്‍ത്ത. ഇവിടെ കനത്ത മഴയെ തുടര്‍ന്ന് ജനജീവിതം താറുമാറായിരുന്നു. ബോഗോര്‍, ബെകാസി, താംഗെറാങ് എന്നിവിടങ്ങളിലാണ് മഴ കനത്തു പെയ്യുന്നത്. മാര്‍ച്ച് 11 വരെ കനത്ത മഴ തുടരുമെന്നാണ് ഇന്തോനേഷ്യ കാലാവസ്ഥാ ഏജന്‍സിയുടെ പ്രവചനം.
ഇതുവരെ 2,200 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. സൈന്യം എയര്‍ലിഫ്റ്റ് ചെയ്തും മറ്റുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

മഴ കുറയ്ക്കാന്‍ ക്രിത്രിമ മഴ
മഴ ഒരു പ്രദേശത്ത് കനത്തു പെയ്യുന്നത് തടയാനാണ് മഴയെ മറ്റൊരു സ്ഥലത്ത് പെയ്യിക്കുന്നത്. മേഘങ്ങള്‍ ഒരിടത്ത് പോയി കേന്ദ്രീകരിച്ച് പെയ്യുന്നത് തടയാന്‍ മേഘങ്ങളെ മഴയില്ലാത്ത മറ്റൊരു സ്ഥലത്ത് പെയ്യിക്കും. ഇതിനാണ് ക്രിത്രിമ മഴ പെയ്യിക്കല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ഇതോടെ പ്രളയത്തിനു കാരണമായ മഴ നിര്‍ത്താനാകും.
ശനിയാഴ്ച വരെ ക്ലൗഡ് സീഡിങ് തുടരുമെന്നാണ് ഇന്തോനേഷ്യന്‍ മിറ്റിഗേഷന്‍ ഏജന്‍സി അറിയിക്കുന്നത്. ജാവ പ്രവിശ്യയിലടക്കം ക്രിത്രിമ മഴ പെയ്യിച്ചു. ഇതോടെ ജക്കാര്‍ത്തയിലെ മഴയുടെ ശക്തി കുറയുന്നുണ്ട്.
‘ഞങ്ങള്‍ക്ക് മഴയെ തടയാന്‍ കഴിയില്ല, അത് അസാധ്യമാണ്, പക്ഷേ തീവ്രത കുറയ്ക്കാന്‍ ഞങ്ങള്‍ക്ക് കഴിയും,’ ഇന്തോനേഷ്യയിലെ കാലാവസ്ഥാ ഏജന്‍സി മേധാവി ദ്വികോറിറ്റ കര്‍ണാവതി ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘മേഘങ്ങള്‍ വളരെ വലുതാകാന്‍ ഞങ്ങള്‍ക്ക് അനുവദിക്കാന്‍ കഴിയില്ല, അതിനാല്‍ ഞങ്ങള്‍ അത് പതിയെ കുറച്ച് താഴേക്ക് കൊണ്ടുവരും.’
രക്ഷാപ്രവര്‍ത്തകര്‍ റബര്‍ ബോട്ടുകളും ദുരിതാശ്വാസ സാമഗ്രികളും ദുരിതബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. താമസക്കാരെ ഒഴിപ്പിക്കുകയോ വീടുകളില്‍ നിന്ന് പുറത്തുപോകാന്‍ വിമുഖത കാണിക്കുന്നവരെ സഹായിക്കുകയോ ചെയ്യുന്നതിന് സൈന്യത്തിന്റെ സേവനവുമുണ്ട്.
താഴ്ന്ന പ്രദേശമായ ജക്കാര്‍ത്തയില്‍ നവംബര്‍ മുതല്‍ മാര്‍ച്ച് വരെ നീണ്ടുനില്‍ക്കുന്ന മണ്‍സൂണ്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശമാണ്. 2020 ല്‍ പെയ്ത കനത്ത മഴയില്‍ ഈ പ്രദേശത്ത് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകുകയും 70 ഓളം പേര് കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു.