പ്രളയം : ബംഗ്ലാദേശില്‍ 30 ലക്ഷം പേര്‍ ഒറ്റപ്പെട്ടു: പ്രളയത്തിന് കാരണം ഇന്ത്യയെന്ന് ബംഗ്ലാദേശ്
ബംഗ്ലാദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ രണ്ടു മരണം. 30 ലക്ഷം പേര്‍ ഒറ്റപ്പെട്ടു. നിരവധി മേഖലകളിലേക്കുള്ള റോഡ് മാര്‍ഗമുള്ള യാത്ര മുടങ്ങി. ഇവിടങ്ങളിലേക്ക് സഹായം എത്തിക്കാനും കഴിയുന്നില്ല. ഫെനി, മൗല്‍വി ബസാര്‍, ഹബിഗന്‍ജ്, കോമില, ചിത്തഗോംഗ് എന്നിവിടങ്ങളാണ് ഏറ്റവും രൂക്ഷമായി പ്രളയം ബാധിച്ച ജില്ലകള്‍. അഞ്ച് പ്രധാന നദികള്‍ അപകടനിരപ്പിനു മുകളിലാണ്.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇത്രയും ശക്തമായ പ്രളയം ഉണ്ടായിട്ടില്ലെന്നാണ് ഫെനി ജില്ലക്കാരനായ മുഹമ്മദ് മാസൂം പറയുന്നത്.
ഇയാളുടെ വീട്ടില്‍ അരയ്‌ക്കൊപ്പം വെള്ളം കയറി. ഇന്ത്യയാണ് ബംഗ്ലാദേശിലെ പ്രളയത്തിന് കാരണമെന്ന് ബംഗ്ലാദേശ് ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. ത്രിപുരയിലെ ഗുംട്ടി നദിയിലെ ദുംബര്‍ ഡാം തുറന്നതാണ് പ്രളയത്തിന് കാരണമെന്നാണ് ബംഗ്ലാദേശ് ആരോപിച്ചത്. ഏതാനും ദിവസം മുന്‍പ് ബംഗാള്‍ ഉള്‍ക്കടലില്‍ ബംഗ്ലാദേശ് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദമാണ് ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലും പ്രളയത്തിന് കാരണമായത്. ബംഗ്ലാദേശില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. മഴയും പ്രളയക്കെടുതികളും തുടരുമെന്നാണ് ബംഗ്ലാദേശ് പ്രളയ പ്രവചന മുന്നറിയിപ്പ് കേന്ദ്രം (എഫ്.എഫ്.ഡബ്ല്യു.സി) നല്‍കിയ മുന്നറിയിപ്പ്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page