വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് ശക്തമായ കടൽ ക്ഷോഭത്തിൽ തകർന്നു
തിരുവനന്തപുരം വർക്കല പാപനാശത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു. ഫ്ളോട്ടിങ് ബ്രിഡ്ജ് തകർന്നത് ഇന്ന് പുലർച്ചെ ഉണ്ടായ ശക്തമായ കടൽ ക്ഷോഭത്തിലാണ്. ശക്തമായ തിരമാലകളിൽപ്പെട്ടു തകർന്ന ബ്രിഡ്ജിന്റെ ഒരു ഭാഗം കടലിലേയ്ക്ക് ഒഴുകി പോവുകയും ചെയ്തു. ഒരുവർഷം മുൻപ് ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന അതേ സ്ഥാനത്താണ് സുരക്ഷാ പഠനത്തിനെന്ന പേരിൽ വീണ്ടും സ്ഥാപിച്ചിരുന്നത്.
കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പഠനാവശ്യങ്ങൾക്കായാണ് ഫ്ളോട്ടിങ് ബ്രിഡ്ജ് പുനഃസ്ഥാപിക്കുന്നതെന്ന ബോർഡ് സമീപത്ത് സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ഇവരുടെ ഫിറ്റ്നസ് ലഭിച്ചാൽ ടൂറിസം വകുപ്പ് അനുമതി നൽകുമെന്ന സാഹചര്യത്തിൽ വർക്കലയിൽ വീണ്ടും ഫ്ലോറ്റിംഗ് ബ്രിഡ്ജ് വരുമെന്ന കണക്ക് കൂട്ടലില്ലായിരുന്നു. ആ പ്രതീക്ഷകളാണ് വീണ്ടും തിരയെടുത്തത്.