മിന്നൽ പ്രളയം, മലയാളികളും കുടുങ്ങിയതായി സൂചന, സുരക്ഷിതരെന്ന് മലയാളി സമാജം
മേഘവിസ്ഫോടനം ഉണ്ടായ ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മലയാളികളും കുടുങ്ങിയതായി സൂചന. ഇന്നലെ ഉച്ച മുതൽ കൊച്ചി സ്വദേശികളായ നാരായണൻ- ശ്രീദേവി ദമ്പതികളെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ല എന്ന് ബന്ധുക്കൾ പറഞ്ഞു. ഉത്തരാഖണ്ഡിലേക്ക് യാത്ര തിരിച്ചത് 28 പേരുള്ള സംഘമാണ്. ഇതിൽ 8 പേർ കേരളത്തിൽ നിന്നുള്ള മലയാളികളും 20 പേർ മുംബൈയിൽ സ്ഥിരതാമസം ആക്കിയിട്ടുള്ള മലയാളികളും ആണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ദമ്പതികളെ അവസാനം ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞത് ഇന്നലെ 8.30 ഓടെയാണ്. ഹരിദ്വാറിൽ നിന്ന് ഗംഗോത്രിയിലേക്ക് പുറപ്പെടുമെന്നാണ് അവർ പറഞ്ഞത്. പിന്നീട് ഇതുവരെ ബന്ധപ്പെടാൻ സാധിച്ചില്ല. എന്നാൽ, ഇവർ സുരക്ഷിതരാണെന്ന് മലയാളി സമാജം പ്രവർത്തകർ അറിയിച്ചതായി ഇവരുടെ ബന്ധു അമ്പിളി പറഞ്ഞു. 28 മലയാളികളാണ് ഉത്തരാഖണ്ഡിലേക്ക് യാത്ര പോയത്. സംഘത്തിൽ തിരുവനന്തപുരത്ത് നിന്നുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
Tag: Stay informed about the lightning flood crisis impacting Malayalis. Find out how the community is ensuring safety and providing assistance to those affected.