ഝലം നദിയില്‍ മിന്നല്‍ പ്രളയം. സിന്ധു നദിയുടെ പോഷക നദിയാണ് ഇത്. ഝലം നദിയിലെ മിന്നല്‍ പ്രളയത്തെ തുടർന്ന് പാക് അധീന കശ്മീര്‍ വെള്ളപ്പൊക്ക കെടുതിയില്‍ ആണ്. ഇന്ത്യ മുന്നറിയിപ്പില്ലാതെ ഝലം നദിക്ക് കുറുകെ ഉറിയില്‍ നിര്‍മിച്ചിട്ടുള്ള അണക്കെട്ട് തുറന്നുവിട്ടതാണ് മിന്നല്‍ പ്രളയത്തിന് കാരണമെന്നാണ് പാകിസ്താന്‍ ആരോപണം ഉന്നയിക്കുന്നത്.
മിന്നല്‍പ്രളയമുണ്ടായത് പാക് അധീന കശ്മീരിലെ ഹട്ടിയന്‍ ബാല ജില്ലയിലാണ്. നദീതീരത്ത് താമസിക്കുന്നവര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയെന്നാണ് റിപ്പോർട്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യാ- പാക് ബന്ധം ഏറെ വഷളായിരിക്കുന്നതിനിടെയാണ് അണക്കെട്ട് തുറന്നതിന്റെ പേരിലുള്ള തര്‍ക്കവും ഉടലെടുക്കുന്നത്.
ഇന്ത്യ മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്ന് ജലം പുറത്തുവിട്ടത് സിന്ധു നദിജലക്കരാറിന്റെ ലംഘനമാണെന്ന് പാകിസ്താന്‍ ആരോപണമുന്നയിക്കുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചിട്ടുണ്ടായിരുന്നു .
ഇന്ത്യ സാധാരണയില്‍ കൂടുതല്‍ വെള്ളം തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമെന്ന് പാക് അധികൃതര്‍. കൊഹാല, ദാല്‍കോട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രളയത്തെ തുടര്‍ന്ന് കൃഷിനാശവും കന്നുകാലികളെ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകൾ.
metbeat news
Tag: Flash floods in Jhelum river: Pakistan blames India for not warning