അമേരിക്കയിലെ ടെക്‌സസിനു പിന്നാലെ ന്യൂമെക്‌സികോയിലും മിന്നല്‍ പ്രളയം
അമേരിക്കയിലെ ടെക്‌സസിനു പിന്നാലെ മറ്റൊരു സംസ്ഥാനമായ ന്യൂമെക്‌സികോയിലും മിന്നല്‍ പ്രളയം, പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം 3 പേര്‍ കൊല്ലപ്പെട്ടു. വീടുകള്‍ ഒലിച്ചുപോയി. Ruidoso ഗ്രാമത്തിലാണ് മിന്നല്‍ പ്രളയമുണ്ടായത്. ഇതോടെ ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഗവര്‍ണര്‍ Michelle Lujan Grisham അറിയിച്ചു. കഴിഞ്ഞ വര്‍ഷം കാട്ടുതീയുണ്ടായ പ്രദേശമാണിത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണ് പ്രളയവും കാട്ടുതീയും വരള്‍ച്ചയും മാറി മാറി വരിക എന്നത്.
തെക്കന്‍ ന്യൂ മെക്‌സികോയിലാണ് പുതിയ പ്രളയം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ ചൊവ്വാഴ്ച കനത്ത മഴയാണ് റിപ്പോര്‍ട്ട് ചെയ്തത്. യു.എസ് കാലാവസ്ഥാ വകുപ്പായ National Weather Service ഇവിടെ മിന്നല്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2024 ജൂണിലാണ് ഇവിടെ കാട്ടുതീയുണ്ടായത്. 2.5 ഇഞ്ച് മഴയാണ് ഇവിടെ ലഭിച്ചത്. യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ ഫ്‌ളഡ് സെന്‍സര്‍ റിപ്പോര്‍ട്ട് പ്രകാരം 18 ഇഞ്ചായിരുന്ന നദിയിലെ ജലനിരപ്പ് ഒരു മണിക്കൂറിനകം 20 അടിയായി ഉയര്‍ന്നു.
നാലു ഏഴും വയസുള്ള കുട്ടികളും ഒരു പുരുഷനുമാണ് ഇവിടെ പര്‍വത റിസോര്‍ട്ട് ഗ്രാമത്തില്‍ കൊല്ലപ്പെട്ടത്.
Tag: Flash floods hit New Mexico after Texas in the US