ഈദുൽ ഫിത്തറിനോടനുബന്ധിച്ച് യുഎഇ നിവാസികൾക്ക് സന്തോഷവാർത്ത: അഞ്ചുദിവസത്തെ അവധിയാഘോഷിക്കാം
ഈദുൽ ഫിത്തറിനോടനുബന്ധിച്ച് പ്രവാസികൾ അടക്കമുള്ള യുഎഇ നിവാസികൾക്ക് സന്തോഷവാർത്തയെത്തി. ഈദ് ആഘോഷിക്കാൻ യുഎഇ നിവാസികൾക്ക് അഞ്ച് ദിവസം വരെ അവധി ലഭിക്കും. 2025ലെ ആദ്യ നീണ്ട അവധിയാണ് ഇത്. ഈദ് തീയതിയുടെ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച് അഞ്ച് ദിവസത്തെ അവധിക്കുള്ള സാധ്യതയാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഇസ്ലാമിക കലണ്ടർ അനുസരിച്ച് ശവ്വാൽ മാസത്തിന്റെ ഒന്നാം തീയതിയാണ് ഈദുൽ ഫിത്തർ ആഘോഷിക്കുക. വ്രതാനുഷ്ഠാനത്തിന്റെ അവസാനത്തെയാണ് ഈ ദിവസം അടയാളപ്പെടുത്തുക. പിറ കാണുന്നതിന് അനുസരിച്ച് ഇസ്ലാമിക ഹിജ്‌റ മാസങ്ങൾ 29 അല്ലെങ്കിൽ 30 ദിവസമാണ് നീണ്ടുനിൽക്കുക.
യുഎഇയിലെ മൂൺ സൈറ്റിംഗ് കമ്മിറ്റി റംസാൻ 29ന് (മാർച്ച് 29 ശനി) യോഗം ചേർന്ന് പിറ കണ്ടാൽ വിശുദ്ധ മാസം 29 ദിവസത്തിൽ അവസാനിക്കും. അങ്ങനെയെങ്കിൽ മാർച്ച് 30 ഞായറാഴ്ച മുതൽ ഏപ്രിൽ ഒന്ന് ചൊവ്വാഴ്ച വരെയായിരിക്കും ഈദ് അവധി ലഭിക്കുക. അവധിക്ക് മുമ്പുള്ള ശനിയാഴ്ച കൂടി ചേർത്താൽ നാല് ദിവസത്തെ അവധി കിട്ടും.
മാർച്ച് 29ന് പിറ കണ്ടില്ലെങ്കിൽ റംസാൻ മാസം 30 ദിവസം നീണ്ടുനിന്ന് ഈ വർഷം, ഈദിന് മൂന്ന് ദിവസങ്ങൾക്ക് പുറമേ റംസാൻ 30നും യുഎഇയിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 30 ഞായറാഴ്ച മുതൽ ഏപ്രിൽ രണ്ട് ബുധനാഴ്ച വരെയായിരിക്കും അവധി കിട്ടുക. അവധിക്ക് മുമ്പുള്ള ശനിയാഴ്ച കൂടി ചേർക്കുമ്പോൾ അഞ്ച് ദിവസത്തെ അവധി ലഭിച്ചേക്കും.
UAE residents, rejoice! Authorities indicate a potential five-day holiday for Eid al-Fitr in 2025, marking the first extended break of the year.