അൽ ഐനിൽ വീടിന് തീപിടിച്ച് മൂന്ന് കുട്ടികളും ഫുജൈറയിൽ 2 കുട്ടികളും മരിച്ചു
യു.എ.ഇയിൽ അൽ ഐനിൽ കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മുന്നു കുട്ടികൾ മരിച്ചു. ഫുജൈറയിലും തീപിടുത്തം ഉണ്ടായി. രണ്ട് കുട്ടികൾ മരിച്ചു.
നഹിൽ പ്രദേശത്ത് ഇന്നലെ രാവിലെ 9:30 ഓടെ ഉണ്ടായ തീപിടിത്തത്തിലാണ് മൂന്ന് ഇമാറാത്തി കുട്ടികൾ ശ്വാസംമുട്ടി മരിച്ചത്. ആറ് മുതൽ 13 വയസ്സ് വരെ പ്രായമാണ് ഇവർ.
ഫുജൈറയിൽ തീപിടുത്തത്തിൽ രണ്ടു കുട്ടികളാണ് മരിച്ചത്. മൂന്നു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികളാണ് ഇവർ. അബുദാബിയിൽ Abu Dhabi’s Electra Street ലാണ് തീപിടിത്തമുണ്ടായത്. ഇതിലാണ് മൂന്നു കുട്ടികൾ മരിച്ചത്. 20 നിസ്സാര പരിക്കേറ്റു.
ഫുജൈറയിലെ Gadfah യിലെ കിടപ്പുമുറിയിലാണ് തീപിടുത്തം ഉണ്ടായി രണ്ടു കുട്ടികൾ മരിച്ചത്. അപകടം നടക്കുമ്പോൾ പിതാവ് വീട്ടിൽ ഇല്ലായിരുന്നു. സമീപത്തെ താമസക്കാരാണ് പുക ഉയരുന്നത് കണ്ടത്. അഗ്നിരക്ഷാസേന വീട്ടിലെത്തി വാതിൽ തകർത്ത് കുട്ടികൾക്ക് സമീപം എത്തിയെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. കുട്ടികൾ പുക ശ്വസിച്ച് തളർന്നു പോയിരുന്നു എന്ന് Colonel Ali Obaid Al Tinaji, (Director of Fujairah Civil Defence) പറഞ്ഞു.
ഇലക്ട്ര സ്ട്രീലുണ്ടായ തീപിടുത്തത്തിൽ ഫലസ്തീനിയായ 39 കാരനും 12 വയസ്സ് പ്രായമായ മകനും 3 വയസ്സുള്ള മകളും മാതാപിതാക്കളും ഉൾപ്പെടെയുള്ളവരെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. രാവിലെ പത്തരയോടെയാണ് തീപിടുത്തം റിപ്പോർട്ട് ചെയ്തത്. തീയണക്കാൻ പോയ മൂന്ന് അഗ്നി രക്ഷാ സേനാംഗങ്ങൾക്കും പരുക്കേറ്റു. കെട്ടിടത്തിന്റെ മുകളിൽ നിലയിലാണ് തീപിടുത്തം ഉണ്ടായതെന്ന് Lt-Colonel Mohammed Ibrahim Al Amri, Director of Emergency Management and Public Safety at the Abu Dhabi Police പറഞ്ഞു.