മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി; ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിൽ എത്തിയതോടെ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ച് തമിഴ്നാട്. ഡാമിന്റെ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് കളയും എന്നാണ് സൂചന.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ജലനിരപ്പ് 140 അടിയിൽ എത്തിയത്. നീരൊഴുക്ക് കൂടിയതും, തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്. 142 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.കേരളത്തിൽ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തോട് ചേർന്നുള്ള തമിഴ്നാട് മേഖലയിൽ മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്.
കഴിഞ്ഞദിവസം ഡാം തുറക്കുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും നീരൊഴുക്ക് കുറഞ്ഞതിനാൽ ഡാം തുറക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു. ജലനിരപ്പ് 142 അടിയിലേക്ക് എത്തുന്ന സാഹചര്യമുണ്ടായാൽ തുറക്കാം എന്നായിരുന്നു തമിഴ്നാട് സർക്കാരിന്റെ തീരുമാനം.

എന്നാൽ നീരൊഴുക്ക് കുറഞ്ഞതോടെ ഡാം തുറക്കുന്ന തീരുമാനം മാറ്റുകയായിരുന്നു. പെരിയാർ തീരത്തുളളവർക്ക് ജില്ല ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകിയിരുന്നു.അതേസമയം ഇടുക്കി ഡാമിൽ 59.36% വെള്ളം മാത്രമേ ഉള്ളൂ.
I’m extremely impressed with your writing abilities and also with the format in your blog. Is this a paid subject or did you customize it yourself? Anyway stay up the nice high quality writing, it’s uncommon to see a nice weblog like this one nowadays!