UAE Job Vaccancy 20/07/25: ദുബൈ യൂനിയന്‍ കൂപ്പില്‍ നിരവധി അവസരങ്ങള്‍
1982 മുതല്‍ പ്രവര്‍ത്തനം തുടരുന്ന ദുബൈയിലെ യൂനിയന്‍ കൂപ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിരവധി തൊഴിലവസരങ്ങളുണ്ട്. cashier, security guard, supermarket manager, butcher, fishmonger തുടങ്ങിയ തസ്തികകളിലേക്കാണ് നിലവില്‍ ഒഴിവുള്ളത്. നേരിട്ട് കമ്പനി വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇന്റര്‍വ്യൂവിന് വിളിക്കുമ്പോള്‍ അസ്സല്‍ രേഖകളുമായി ഹാജരാകണം.
ഡിഗ്രി, ഡിപ്ലോമക്കാര്‍ക്ക് അപേക്ഷിക്കാം. തൊഴില്‍ പരിചയം അത്യാവശ്യമാണ്. ഏതു രാജ്യത്തെ പൗരന്മാര്‍ക്കും അപേക്ഷിക്കാം. യു.എ.ഇ. തൊഴില്‍ നിയമ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ദുബൈയിലാണ് തൊഴില്‍ ചെയ്യേണ്ടിവരിക. താഴെ പറയുന്ന തസ്തികകളിലേക്കാണ് അപേക്ഷിക്കേണ്ടത്. നാട്ടിലോ മറ്റോ പ്രവൃത്തി പരിചയമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.
- Sales Associate
- Cashiers
- Fishmongers
- Butchers
- Helper
- Bakery Packer
- Accountant
- Accounts Assistant
- Car Park Attendant
- Delivery Helper
- Driver – Finance & Accounts Dept.
- Filler/Stacker
- IT Operations Head
- Messenger
- Packer (Logistics)
അപേക്ഷിക്കേണ്ട വിധം
താഴെ കൊടുത്ത് Apply Now എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കമ്പനിയുടെ വെബ്‌സൈറ്റിലെത്തും. ജോലിയുടെ Responsibilities വായിച്ചു മനസിലാക്കുക. വെബ്‌സൈറ്റില്‍ ഒരു അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യുക. സൈറ്റില്‍ കൊടുത്ത ഫോം പൂരിപ്പിക്കുകയും രേഖകളും മറ്റും അപ്ലോഡ് ചെയ്യുകയും ചെയ്യുക. സബ്മിറ്റ് ചെയ്യുക. ചുരുക്കപ്പട്ടിക തയാറാക്കിയ ശേഷം കമ്പനി നിങ്ങളെ ഇന്റര്‍വ്യൂവിന് വിളിക്കും. ഇടനിലക്കാരോ മറ്റു സാമ്പത്തിക ചെലവോ ഇല്ലാതെയാണ് അപേക്ഷിക്കാന്‍ കഴിയുക.
ഗള്‍ഫ് തൊഴില്‍ വാര്‍ത്തകള്‍ക്ക് താഴെ കാണുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേരുക.
English Summery: Explore numerous job opportunities in Dubai with our latest UAE job vacancies. Discover your next career move today