നോർക്ക ലോഞ്ച് പാഡ് വര്‍ക്ക്‌ ഷോപ്പിലേക്ക് പ്രവാസി സംരംഭകര്‍ക്ക് അപേക്ഷിക്കാം

നോർക്ക ലോഞ്ച് പാഡ് വര്‍ക്ക്‌ ഷോപ്പിലേക്ക് പ്രവാസി സംരംഭകര്‍ക്ക് അപേക്ഷിക്കാം

നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി) നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ ലോഞ്ച് പാഡ് വര്‍ക്ക്ഷോപ്പിലേക്ക് അപേക്ഷിക്കാൻ അവസരം. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള  ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റും (KIED), മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിശീലനം നടത്തുന്നത്. 

മലപ്പുറം ജില്ല വ്യവസായ കേന്ദ്രത്തിൽ വച്ച് 2025 ഫെബ്രുവരി 17 മുതൽ 21 വരെ സംഘടിപ്പിക്കുന്ന പ്രോഗ്രാമില്‍ ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പ്രവേശനം ലഭിക്കുക. സംരംഭകത്വ പരിശീലനം ലഭിക്കാൻ ആഗ്രഹിക്കുന്ന മലപ്പുറം  ജില്ലയിലെ പ്രവാസികൾ 2025 ഫെബ്രുവരി 05 ന് മുൻപായി എന്‍.ബി.എഫ്.സിയിൽ ഇമെയിലൂടെയോ, ഫോൺ വഴിയോ പേര് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 0471-2770534/+91-8592958677 നമ്പറുകളിലോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ (പ്രവൃത്തി ദിനങ്ങളില്‍ ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.

പുതിയതായി സംരംഭങ്ങൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചവര്‍ക്കും, ഇതിനോടകം സംരംഭങ്ങള്‍ ആരംഭിച്ചവർക്കുമാണ് പരിപാടിയിൽ പങ്കെടുക്കാൻ അവസരം. സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട് തയ്യാറാക്കുന്ന വിധം, സെയിൽസ് & മാർക്കറ്റിങ്, ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജി എസ് ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകരുടെ  അനുഭവങ്ങൾ പങ്കുവക്കൽ, തുടങ്ങി നിരവധി സെഷനുകൾ ഉൾപെടുത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലക സംവിധാനമാണ് എന്‍.ബി.എഫ്.സി.  വിശദ വിവരങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും) ബന്ധപ്പെടാൻ കഴിയും.

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.