ഡല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. നേപ്പാളിൽ 6.2 തീവ്രതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഡല്‍ഹിക്ക് പുറമേ പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവടങ്ങളിലും പ്രകമ്പനമുണ്ടായതാണ് റിപ്പോര്‍ട്ടുകള്‍.
Earthquake of Magnitude:6.2, Occurred on 03-10-2023, 14:51:04 IST, Lat: 29.39 & Long: 81.23, Depth: 5 Km ,Location:Nepal for more information Download the BhooKamp App https://t.co/rBpZF2ctJG @ndmaindia @KirenRijiju @Indiametdept @Dr_Mishra1966 @Ravi_MoES pic.twitter.com/tOduckF0B9
— National Center for Seismology (@NCS_Earthquake) October 3, 2023
നേപ്പാളിൽ ഉച്ചകഴിഞ്ഞ് 2.25 നായിരുന്നു ഭൂചനം അനുഭവപ്പെട്ടത്. ഡൽഹിയിൽ 2.53 നായിരുന്നു ഭൂചലനം രേഖപ്പെടുത്തിയത്. ഏകദേശം ഒരു മിനിറ്റോളമാണ് ഭൂചലനം നീണ്ടുനിന്നത്. നേപ്പാളില്‍ അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്.
ഗാസിയാബാദ്, ഫരീദാബാദ് തുടങ്ങിയ നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് നിരവധി ഇടങ്ങളിൽ പ്രകമ്പനം അനുഭവപ്പെടുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമമായ എക്‌സില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
#WATCH | Delhi | Union Health Minister Mansukh Mandaviya stepped out of Nirman Bhawan, along with others, as strong tremors hit different parts of north India. pic.twitter.com/8EbNFX4b46
— ANI (@ANI) October 3, 2023
ഭയന്ന ജനം കെട്ടിടങ്ങളില്‍നിന്ന് പുറത്തിറങ്ങി നില്‍ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഡല്‍ഹി പൊലീസിന്റെ ആസ്ഥാനമന്ദിരത്തില്‍ ഉണ്ടായിരുന്നവരടക്കം പേടിച്ച് പുറത്തിറങ്ങിയെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ അടക്കമുള്ളവര്‍ നിര്‍മാണ്‍ ഭവനില്‍നിന്ന് പുറത്തിറങ്ങി നില്‍ക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
#WATCH | Delhi: People rush out of the office building as strong tremors of earthquake were felt across North India.
Visuals from outside the Asian News International (ANI) office in RK Puram sector 9. pic.twitter.com/wX1fyutNvp
— ANI (@ANI) October 3, 2023