യു.എ.ഇയിലെ ഫുജൈറയില്‍ ഭൂചലനം, 3.3 തീവ്രത
കഴിഞ്ഞ ദിവസം ഭൂചലനമുണ്ടായ ഒമാന് പിന്നാലെ ഇന്ന് യു.എ.ഇയിലും ഭൂചലനം രേഖപ്പെടുത്തി. ഫുജൈറക്ക് സമീപം സഫാദ് തീരദേശ മേഖലയിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയെന്ന് National Centre of Meteorology (NCM) ന്റെ ഭൂചലന നിരീക്ഷണ ശൃംഖല രേഖപ്പെടുത്തി.
ഭൗമോപരിതലത്തില്‍ നിന്ന് 2.3 കിലോമീറ്റര്‍ താഴ്ചയിലാണ് പ്രാദേശിക സമയം ഉച്ചയ്ക്ക് 12.35 ന് ഭൂചലനമുണ്ടായത്. താമസക്കാര്‍ക്ക് ഭൂചലനം അനുഭവപ്പെട്ടെങ്കിലും നാശനഷ്ടമോ ആളപായമോ ഇല്ലെന്ന് എന്‍.സി.എം അറിയിച്ചു.
ഇന്നലെ ഒമാനിലെ മാഥയിലും 2.2 തീവ്രതയുള്ള ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുലര്‍ച്ചെ 5.13 നായിരുന്നു ഭൂചലനം ഉണ്ടായത്. അല്‍ സിലയില്‍ ഈ മാസം തുടക്കത്തില്‍ 3.5 തീവ്രതയുള്ള ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അല്‍ സിലയിലെ ഭൂചലനത്തിന് ഏതാനും ദിവസം മുന്‍പ് കോര്‍ ഫക്കാനിലും 2 തീവ്രതയുള്ള ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
യു.എ.ഇയില്‍ ചെറു ഭൂചലനങ്ങള്‍ പതിവാണ്. പ്രധാന ഭൂചലന സാധ്യതാ മേഖലയിലല്ല യു.എ.ഇ. ലോകത്തിലെ ഏറ്റവും വലിയ ഭൂചലന മേഖലകളിലൊന്നായ സാഗ്രോസ് പര്‍വത മേഖലയോട് ചേര്‍ന്നുള്ള പ്രദേശമായതിനാലാണ് ഗള്‍ഫിലും ഭൂചലനം അനുഭവപ്പെടുന്നത്.
Tag: Earthquake hits Fujairah, UAE, magnitude 3.3