പ്രകൃതി ദുരന്തങ്ങളും ആഗോളതാപനവും മൂലം അപകടകരമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ ഒരു ഭൗമ ദിനം കൂടെ

പ്രകൃതി ദുരന്തങ്ങളും ആഗോളതാപനവും മൂലം അപകടകരമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ ഒരു ഭൗമ ദിനം കൂടെ

കാലാവസ്ഥാ വ്യതിയാനവും മറ്റ് പ്രകൃതി ദുരന്തങ്ങളും ആഗോളതാപനവും മൂലം അപകടകരമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ ഒരു ഭൗമ ദിനം കൂടെ വന്നെത്തിയിരിക്കുന്നു. എല്ലാവർഷവും ഏപ്രിൽ 22നാണ് ലോക ഭൗമദിനം ആചരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ലോക ജനതയെ ബോധ്യപ്പെടുത്തി കൊണ്ടാണ് ഓരോ ഭൗമ ദിനവും കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഈ ദിനത്തിന് ഏറെ പ്രാധാന്യവും ഉണ്ട്.

പരിസ്ഥിതി സംരക്ഷണത്തിനൊപ്പം ഭൂമിയെ സംരക്ഷിക്കാനുള്ള ഊർജ്ജം കൂടിയാണ് ഭൗമദിനം നൽകുന്നത്. മനുഷ്യരുടെ ഓരോ പ്രവർത്തിയും പരിസ്ഥിതിക്ക് ഉണ്ടാകുന്ന കോട്ടങ്ങളെ സംബന്ധിച്ച് പലർക്കും വ്യക്തമായ ധാരണയില്ല. നമ്മുടെ ഓരോ പ്രവർത്തികളും പരിസ്ഥിതിയെ ദോഷമായി ബാധിക്കുന്നുണ്ടോ എന്നും, വരും തലമുറയ്ക്കായി ഭൂമിയെ സം രക്ഷിക്കേണ്ടതിന്റെ ആവശ്യകതയും നാമോരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്.

ഭൗമ ദിനത്തിന്റെ പ്രസക്തിയും പ്രാധാന്യവും

ആദ്യമായി ഭൗമ ദിനം അമേരിക്കയിൽ ആചരിച്ചത് 1970 ഏപ്രിൽ 22നാണ്. അന്ന് പരിപാടി സംഘടിപ്പിച്ചത് പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കാൻ എന്തെങ്കിലും ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടായിരുന്നു.

യുണൈറ്റഡ് സ്റ്റേറ്റ് സെനറ്റർ ഗെയ്‌ലോർഡ് നെൽസൺ ആണ് അന്ന് പരിപാടി സംഘടിപ്പിച്ചത്. ഏകദേശം 20 ദശലക്ഷം ആളുകൾ ആദ്യത്തെ ഭൗമ ദിനത്തിൽ പങ്കെടുത്തിരുന്നു. അതിനുശേഷം, ലോകമെമ്പാടുമുള്ള ഒരു ബില്യണിലധികം ആളുകൾ ആഘോഷിക്കുന്ന ഒരു ആഗോള പരിപാടിയായി ഭൗമ ദിനം മാറുകയും ചെയ്തു. പച്ചപ്പ് ഭൂമിയിൽ നിലനിറുത്തേണ്ടത് അനിവാര്യമാണ്. ഒപ്പം വികസനവും ആവശ്യമാണ്, എന്നാൽ ഓരോ വികസനവും ഭൂമിയെ സംരക്ഷിച്ച് കൊണ്ടാവണം. ഇത്തവണ ഭൗമ ദിനം ചുട്ടുപൊള്ളുന്ന വേനലിലാണ്. മാനവരാശി ഒരേ മനസോടെ പ്രകൃതിയ്ക്ക് മുമ്പിൽ വിനയപ്പെടേണ്ട കാലമാണിതെന്ന് ഓരോരുത്തരെയും ഓർമ്മിപ്പിക്കുന്നു.

ഇന്നത്തെ കാലത്ത് പ്രകൃതി നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് പൊതുഇടങ്ങളിലും മറ്റും കുന്നുകൂടുന്ന മാലിന്യ കൂമ്പാരങ്ങൾ. ഈ പ്രവണത നമ്മുടെ ആരോഗ്യത്തെ പോലും പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഇത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പോയ തലമുറ നമുക്ക് കൈമാറിയ ഈ ഭൂമിയും വിഭവങ്ങളും പാഴാക്കാതെ സംരക്ഷിച്ച് അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വം കൂടെയാണ്.

സ്വീഡനിലെ 16 വയസുള്ള ഗ്രെറ്റ എന്ന പെൺകുട്ടി 2018 ആഗസ്റ്റിലെ സ്വീഡിഷ് തിരഞ്ഞെടുപ്പുകാലത്ത് ഒരു പ്രതിഷേധത്തിന് തുടക്കമിട്ടത് അത്തരമൊരു ഉത്തരവാദിത്വത്തിന്റെ ഓർമ്മപ്പെടുത്തലാണ് . ലോകത്തിനെ മാറ്റിമറിക്കുന്ന കാലാവസ്ഥാ മാറ്റത്തിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇനി സ്‌കൂളിൽ പോകില്ലെന്നായിരുന്നു ഗ്രെറ്റയുടെ അന്നത്തെ പ്രഖ്യാപനം. ഇത് ഫ്രൈഡേസ് ഡെമൺസ്‌ട്രേഷൻ എന്ന പേരിൽ രാജ്യമാകെ പടർന്നു പിടിച്ചു. ഇത്തരം ജനകീയ മുന്നേറ്റങ്ങൾ നമ്മുടെ പരിസര പ്രദേശങ്ങളിലും നടക്കുന്നുണ്ടെങ്കിലും അധികൃതർ പരിസ്ഥിതിയുടെ പ്രധാന്യം ഇപ്പോഴും വേണ്ടത്ര മനസിലാക്കുന്നല്ല. മനുഷ്യന്റെ പ്രവൃത്തികൾ തന്നെയാണ് പരിസ്ഥിതിയെ നാശത്തിലേക്ക് എത്തിക്കുന്നത്. മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചാണ് ഭൂമിയുടെ നിലനിൽപ്പ് തന്നെ.

എങ്ങനെ ഭൂമിയെ സംരക്ഷിക്കാം

മണ്ണിനെ ഫലഭൂഷ്ടമാക്കി ഭൂമിയെ സംരക്ഷിക്കാം. പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം പൂർണ്ണമായി ഉപേക്ഷിക്കുക . സാധനങ്ങൾ വാങ്ങുമ്പോൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ വസ്തുക്കൾ കഴിവതും ഒഴിവാക്കുക. പായ്ക്കറ്റിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ വാങ്ങുമ്പോൾ അത് റീ സൈക്കിൾ ചെയ്യാവുന്നതാണെന്ന് ഉറപ്പാക്കുക. ഉപയോഗശേഷം അത് മണ്ണിൽ വലിച്ചെറിയരുത്.

പേപ്പർ, പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ, പഴയ തുണികൾ എന്നിങ്ങനെ റീ സൈക്കിൾ ചെയ്യാൻ സാധിക്കുന്നതെല്ലാം വീട്ടിൽ നിന്നും പരിസരത്ത് നിന്നും ശേഖരിച്ച് റീ സൈക്കിൾ സ്ഥാപനങ്ങൾക്ക് നൽകുക.

ഓരോ ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണ്. എല്ലാവർക്കും ജീവിക്കാനുതകുന്ന വിധത്തിൽ ഭൂമിയെ സംരക്ഷിക്കാൻ ഓരോരുത്തർക്കും ബാദ്ധ്യതയുണ്ടെന്നും എങ്കിൽ മാത്രമേ നമ്മുടെ കർത്തവ്യം സാക്ഷാത്ക്കരിക്കൂ എന്നുമുള്ള ഉറച്ച ബോധ്യം എല്ലാവർക്കും ഉണ്ടാവണം. പരിസ്ഥിതി പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഭൂമിയുടെ മാറ്റത്തിനായി പ്രവർത്തിക്കാനുമുള്ള മികച്ച അവസരമായി ഈ ഭൗമ ദിനത്തെ ഉപയോഗപ്പെടുത്തുക. ഭൂമിയെ മുറിവേൽപ്പിക്കാതെ നമുക്ക് ഈ ഭൗമ ദിനത്തിലും ഇനി വരുന്ന നാളുകളിലും മുന്നോട്ട് പോകാൻ സാധിക്കട്ടെ. ചെറിയ മാറ്റങ്ങളിലൂടെ പോലും പരിസ്ഥിതിയ്ക്ക് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയട്ടെ.

Tag :As we go through a dangerous situation due to natural disasters and global warming, an Earth Day is also

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.