പൊടിക്കാറ്റ് ബാധിക്കുന്നത് 33 കോടി പേരെ, 70 ലക്ഷം പേര്‍ മരിക്കുന്നുവെന്ന് യു.എന്‍
ഇന്ന് ജൂലൈ 12 International Day of Combating Sand and Dust Storms മണല്‍, പൊടിക്കാറ്റിനെ നേരിടാനുള്ള അന്താരാഷ്ട്ര ദിനമായിരുന്നു. UN General Assembly (UNGA) യില്‍ World Meteorological Organization (WMO) അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ 150 രാജ്യങ്ങളിലെ 33 കോടി പേര്‍ മണല്‍, പൊടിക്കാറ്റിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിനു പിന്നിലെ കാരണം. 2025 മുതല്‍ 2034 വരെയുള്ള 10 വര്‍ഷം പൊടിക്കാറ്റിനെ നേരിടാനുള്ള പതിറ്റാണ്ടായും യു.എന്‍ പ്രഖ്യാപിച്ചു.

പൊടിക്കാറ്റ് ആഗോള വെല്ലുവിളിയായി മാറുന്നുണ്ടെന്ന് ഡബ്ല്യു.എം.ഒ പ്രസിഡന്റ് ഫിലമണ്‍ യാങ് പറഞ്ഞു. ദശലക്ഷക്കണക്കിനാളുകളുടെ ആരോഗ്യത്തെ കൂടിയാണ് പൊടിക്കാറ്റ് ബാധിക്കുന്നതെന്നും അന്തരീക്ഷ മലിനീകരണം മാത്രമല്ല ഉണ്ടാക്കുന്നതെന്നും ലോക കാലാവസ്ഥാ സംഘടന സെക്രട്ടറി ജനറല്‍ സെലസ്റ്റി സൗലോ പറഞ്ഞു. 70 ലക്ഷം പേരാണ് പൊടിക്കാറ്റിനെ തുടര്‍ന്ന് മരിക്കുന്നതെന്നാണ് യു.എന്‍ കണക്ക്. ശ്വാസകോശ അസുഖങ്ങള്‍, ഹൃദ്രോഗങ്ങള്‍, കൃഷിയില്‍ 25 % വരെ വിളവ് കുറവിന് കാരണമാകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
200 കോടി ടണ്‍ പൊടിയാണ് ഒരോ വര്‍ഷവും അന്തരീക്ഷത്തില്‍ കലരുന്നത്. ഇത് ഈജിപ്തിലെ മഹാത്ഭുതമായ ഗിസയിലെ 300 പിരമിഡിന് തുല്യമാണെന്ന് WMO’s UN representative Laura Paterson പറഞ്ഞു. ലോകത്തിലെ പൊടിയുടെ 80% ത്തിലധികവും വടക്കേ ആഫ്രിക്കയിലെയും മിഡില്‍ ഈസ്റ്റിലെയും മരുഭൂമികളില്‍ നിന്നാണ് വരുന്നതെന്ന് പാറ്റേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു, പക്ഷേ സൂക്ഷമമായ പൊടിപടലങ്ങള്‍ക്ക്
ഭൂഖണ്ഡങ്ങളിലൂടെയും സമുദ്രങ്ങളിലൂടെയും നൂറുകണക്കിന്, ആയിരക്കണക്കിന് കിലോമീറ്ററുകള്‍ പോലും സഞ്ചരിക്കാന്‍ കഴിയുന്നതിനാല്‍ ഇതിന് ആഗോളതലത്തില്‍ സ്വാധീനം ചെലുത്തുന്നു.

പൊടിക്കാറ്റ് നഷ്ടം വരുത്തുന്നത് 15000 കോടി ഡോളര്‍
UN Economic and Social Commission for Western Asia , Undersecretary-General Rola Dashti യുടെ അഭിപ്രായത്തില്‍ പൊടിക്കാറ്റ് വരുത്തുന്ന സാമ്പത്തിക പ്രശ്‌നം കൂടിവരികയാണ്. വടക്കന്‍ ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റിലും 15000 കോടി ഡോളറിന്റെ നഷ്ടമാണ് ഉണ്ടാക്കുന്നത്. gross domestic product (GDP) യുടെ 2.5 ശതമാനം വരുമിത്. അറബ് രാജ്യത്തും പൊടിക്കാറ്റ് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഇറാഖിലെ കനത്ത പൊടിക്കാറ്റ് മൂലം ശ്വാസകോശ രോഗങ്ങള്‍ വര്‍ധിച്ചു. കുവൈത്ത്, ഇറാന്‍ എന്നിവിടങ്ങളില്‍ സ്‌കൂളുകളും ഓഫിസുകളും അടച്ചിടേണ്ടിവരുന്നുവെന്നും ദസ്തി പൊതുസഭയില്‍ പറഞ്ഞു.
സഹാറയിലെ പൊടി അമേരിക്കയിലെത്തുന്നു
സഹാറ മരുഭൂമിയിലെ പൊടിക്കാറ്റ് കരീബിയന്‍ ദ്വീപുകളിലും ഫ്‌ളോറിഡയിലും വരെയെത്തുന്നുവെന്ന് അവര്‍ പറഞ്ഞു. 2017 ല്‍ പൊടിക്കാറ്റില്‍ യു.എസിനുണ്ടാത് 154 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമാണ്. 1995 ലെ കണക്കുമായി താരതമ്യപ്പെടുത്തിയാല്‍ വന്‍തോതിലുള്ള വര്‍ധനവാണ് ഉണ്ടായതെന്ന് cientific journal Nature ല്‍ വന്ന പഠനത്തില്‍ പറയുന്നു.
2018 നും 2022 നും ഇടയില്‍ 3.8 ബില്യണ്‍ ആളുകള്‍ ആഗോള ജനസംഖ്യയുടെ പകുതിയോളം പൊടി ശ്വസിക്കുന്നതിന്റെ അളവ് ണ ലോകാരോഗ്യ സംഘടനയുടെ സുരക്ഷാ പരിധി കവിയുന്നതിനാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കുത്തനെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡബ്ല്യു.എം..ഒയും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കി. 2003 നും 2007 നും ഇടയില്‍ പൊടിക്കാറ്റ് 2.9 ബില്യണ്‍ ആളുകളെ ബാധിച്ചിരുന്നു.
Tag:Dust storms affect 330 million people, 7 million die, says UN
Sandstorm in Kidal, Mali
Photo:©UN Photo/Blagoje Grujic