സൗദി അറേബ്യയിലെ അൽ ഖാസിം മേഖലയിൽ ശക്തമായ പൊടിക്കാറ്റ് വീശി ചിത്രങ്ങൾ കാണാം
മധ്യ സൗദി അറേബ്യയിലെ അൽ ഖാസിം മേഖലയിൽ ശക്തമായ പൊടിക്കാറ്റ് വീശിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗവർണറേറ്റുകളുടെ വിശാലമായ ഭാഗങ്ങൾ മൂടുകയും അവിടെ ദൃശ്യപരത വലിയതോതിൽ കുറയുകയും ചെയ്തു.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് വീശിയടിച്ച ശക്തമായ കാറ്റിന്റെ അകമ്പടിയോടെ, പ്രദേശം മുഴുവൻ ഇരുട്ടിലായി, മരങ്ങൾ കടപുഴകി വീണു.

അൽ ഖാസിമിന്റെ ചില ഭാഗങ്ങളിൽ ദൃശ്യപരത പൂജ്യത്തിനടുത്തായി കുറയാൻ സാധ്യതയുള്ള സജീവമായ കാറ്റ് വീശുമെന്ന് സൗദി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ കാലാവസ്ഥാ മുന്നറിയിപ്പുകൾ നിരീക്ഷിക്കാനും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും ജനങ്ങളോട് നിർദ്ദേശിച്ചിരുന്നു.

സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിലും, കിഴക്കൻ പ്രവിശ്യയിലും, വടക്കൻ അതിർത്തികളിലും നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കുന്നു, ഇത് വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള അൽ ജൗഫ്, തബൂക്ക് എന്നിവിടങ്ങളിലേക്കും വ്യാപിക്കുന്നു.

മദീനയിൽ ഞായറാഴ്ചയും കാറ്റ് സജീവമായിരുന്നു . ഇത് മേഖലയിലെ ചില ഭാഗങ്ങളിൽ ദൃശ്യപരത പരിമിതപ്പെടുത്തും.

Tag:dust storm in the Al Qassim region of Saudi Arabia