പൊടിക്കാറ്റ്: ഡല്‍ഹി എയര്‍പോര്‍ട്ടില്‍ 350 സര്‍വിസുകള്‍ വൈകി, തിക്കും തിരക്കും, ബഹളം
ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ പൊടിക്കാറ്റിനെ തുടര്‍ന്ന് 350 ലേറെ വിമാന സര്‍വിസുകള്‍ വൈകി. വിമാനത്താവളത്തില്‍ തിക്കും തിരക്കും ഉണ്ടായി. അത്യാഹിതമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പൊടിക്കാറ്റിനെ തുടര്‍ന്ന് ഇന്നലെ തന്നെ വിമാനങ്ങള്‍ വൈകിയിരുന്നു. ഇതു ഇന്നും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. വിമാനത്താവളത്തില്‍ യാത്രക്കാരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറുകളോളമാണ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഇതാണ് തിക്കിലും തിരക്കിലും കലാശിച്ചത്.

എയര്‍ലൈന്‍സ് ജീവനക്കാരുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായെന്ന് ആരോപിച്ച് യാത്രക്കാരില്‍ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ വിഡിയോ പങ്കുവച്ചു. ബസ് സ്റ്റാന്‍ഡിനേക്കാള്‍ മോശമാണ് വിമാനത്താവളത്തിന്റെ അവസ്ഥയെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തെയും എയര്‍ ഇന്ത്യയെയും ടാഗ് ചെയ്ത് ഒരു യാത്രക്കാരന്‍ എക്‌സില്‍ കുറിച്ചു.
https://x.com/dr_shalabh/status/1910874706330140739?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1910874706330140739%7Ctwgr%5E4d0880654b33a482421828f120eed510d55162c1%7Ctwcon%5Es1_c10&ref_url=https%3A%2F%2Fm.economictimes.com%2Findustry%2Ftransportation%2Fairlines-%2F-aviation%2Fdelhi-stampede-like-situation-reported-at-indira-gandhi-international-airport-as-50-flights-get-delayed-due-to-dust-storm%2Farticleshow%2F120227379.cmsയാത്രക്കാരോട് കന്നുകാലികളെക്കാന്‍ മോശമായാണ് പെരുമാറുന്നത് എന്നായിരുന്നു മറ്റൊരു യാത്രക്കാരന്റെ വിമര്‍ശനം. എല്ലാ യാത്രക്കാരെയും സഹായിക്കാന്‍ ഞങ്ങളുടെ ജീവനക്കാര്‍ അവരുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ടെന്നാണ് എയര്‍ ഇന്ത്യ നല്‍കിയ വിശദീകരണം. ടെര്‍മിനല്‍ 3 ല്‍ എയര്‍ ഇന്ത്യ വിമാനങ്ങളുടെ സമയ വിവരം അറിയിക്കുന്നതിലും വീഴ്ചയുണ്ടായെന്ന് യാത്രക്കാര്‍ ആരോപിച്ചു. ഇന്ന് രാവിലെ 7 മുതലാണ് ശക്തമായ തിരക്കും വാഗ്വാദവുമുണ്ടായത്.

വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ കേട്ടു. ചില സര്‍വിസുകള്‍ ഇന്‍ഡിഗോ ഉള്‍പ്പെടെ റദ്ദാക്കി. ഇതോടെ ആ വിമാനങ്ങളില്‍ പോകേണ്ട യാത്രക്കാരും ഇവിടെ കുടുങ്ങി. ഉച്ചയ്ക്ക് 2 മണിയോടെ വിമാനത്താവള അധികൃതര്‍ പ്രസ്താവനയുമായി രംഗത്തുവന്നു. സര്‍വിസുകള്‍ പതിയെ പുനരാരംഭിക്കുകയാണെന്ന് വിമാന താവള അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലെ പൊടിക്കാറ്റിനെ തുടര്‍ന്ന് റണ്‍വേ ഉള്‍പ്പെടെ വൃത്തിയാക്കേണ്ടി വന്നതാണ് വിമാന സര്‍വിസ് തടസ്സപ്പെടാന്‍ കാരണം.