മിക്ക വീടുകളിലും കാണുന്ന ഒരു ജീവിയാണ് ഒച്ച്.മഴക്കാലം ആകുമ്പോൾ ആണ് ഒച്ചുകളെ കൂടുതലായും കാണുവാൻ സാധിക്കുന്നത്. മണലിലും ചെളിയിലും ഒക്കെയാണ് ഇവയെ സാധാരണ കാണുന്നത്, ഇവിടെയൊക്കെ ഇവ ഇരയെ തേടി അലഞ്ഞു നടക്കാറുണ്ട്. മഴക്കാലം വരുന്നതോടെ ഇവയുടെ എണ്ണം പെരുകും, പാടത്തും പറമ്പിലും ഒക്കെ അലഞ്ഞു നടക്കുന്ന ഇവ പിന്നീട് നമ്മുടെ വീടിനുള്ളിലും കയറുവാൻ തുടങ്ങും. നമുക്ക് വളരെയേറെ ശല്യം ചെയ്യാറുണ്ട് ഈ ഒച്ചുകൾ. എന്നാൽ ഇവയെ നശിപ്പിക്കാൻ ഇതാ ചില പൊടികൾ
മുട്ടത്തോട്
ചെടികൾക്കുള്ള വളമായി മാത്രമല്ല മുട്ടത്തോട് ഉപയോഗിക്കുക ഒച്ചിനെ പ്രതിരോധിക്കാനും മുട്ടത്തോട് ഉത്തമം. നിരപ്പായ പ്രതലത്തിൽ മാത്രമേ ഒച്ചുകൾക്ക് ഇഴഞ്ഞുനീങ്ങാൻ സാധിക്കുകയുള്ളൂ. മുട്ടത്തോട് കട്ടിയിൽ ചെടികൾക്ക് ചുറ്റുമിട്ടാൽ ഒച്ചുകൾ അടുത്തേക്ക് വരുന്നത് പ്രതിരോധിക്കാം.
ഉപ്പ്
ഉപ്പിന്റെ ഉപയോഗം ഒച്ചുകളെ തുരത്താനുള്ള ഏറ്റവും എളുപ്പവഴിയാണ്. അവളുടെ ദേഹത്ത് ഉപ്പു വിതറിയാൽ മതി. മുറ്റത്തും പറമ്പിലും ആണ് ഒച്ചു ശല്യം എങ്കിൽ ആ മണ്ണിൽ ഉപ്പ് വിതറിയാൽ മതി.
പുതിനയില
ഭക്ഷണങ്ങൾക്ക് ടേസ്റ്റ് കൂട്ടാൻ മാത്രമല്ല പുതിനയില. ഒച്ചുകളെ തുരത്താനും ഇത് മിടുക്കനാണ്. ഒച്ച് കൂടുതലുള്ള സ്ഥലങ്ങളിൽ പുതിനയില വിതറിയാൽ മതി. ഇതിന്റെ രൂക്ഷ ഗന്ധത്തെ പ്രതിരോധിക്കാൻ ഒച്ചുകൾക്ക് കഴിയില്ല.
മണ്ണ് ഇളക്കിയിടുക
ഒച്ചുകളുടെ സുഗമമായ സഞ്ചാരത്തെ തടയുന്നതിന് മണ്ണ് ഇളക്കിയിട്ടാൽ മതി. ഇളകിയ മണ്ണിനു മുകളിലൂടെ സഞ്ചരിക്കുന്നത് ഒച്ചുകൾക്ക് ആയാസകരമായതിനാൽ ഒരു പരിധി വരെ ഒച്ചു ശല്യം തടയാം.
മാലിന്യ നിർമാർജനം
ഒച്ചുകൾ മുട്ടയിട്ടു പെരുകുന്നത് മാലിന്യങ്ങൾ നിറഞ്ഞ സ്ഥലങ്ങളിലാണ്. അതിനാൽ മാലിന്യങ്ങൾ നിർമാർജനം ചെയ്ത് വീടും പരിസരവും ശുചിയായി സൂക്ഷിക്കണം.
കാർഷികവിളകളിൽ ഒച്ചിന്റെ ശല്യം കൂടുതലായി കാണുന്നുണ്ടെങ്കിൽ പുകയില– തുരിശുലായനി തളിക്കാം. ഇതിനായി പുകയില 25 ഗ്രാം ഒന്നര ലീറ്റര്‍ വെള്ളത്തില്‍ എടുത്തു നന്നായി തിളപ്പിക്കണം. 60 ഗ്രാം തുരിശ് ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തലേ ദിവസം തന്നെ എടുത്തു വയ്ക്കണം. ഈ രണ്ടു ലായനികളും നന്നായി യോജിപ്പിച്ച് അരിച്ചെടുത്ത് വിളകളിലോ മരങ്ങളിലോ തളിച്ചുകൊടുക്കാം.
കോഴിയെയും താറാവുകളെയും വളര്‍ത്തുക
പറമ്പില്‍ നിന്നും ഒച്ചുകളെ തുരത്താന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കോഴികളെയോ താറാവിനെയോ വളര്‍ത്തുക എന്നത്. ഇവ പറമ്പിലെ പ്രാണികളെയും ഒച്ചുകളെയുമെല്ലാം തിന്ന് തീര്‍ക്കുകയും നമ്മള്‍ക്ക് ആവശ്യത്തിന് മുട്ടയും മാംസവും നൽകുകയും ചെയ്യുന്നു. കോഴിയെയും താറാവുകളെയും വളര്‍ത്തുന്ന പറമ്പുകളില്‍ ഒച്ചിന്റെ ശല്യം തീരെ കുറവായിരിക്കുമെന്ന് നിരീക്ഷണത്തില്‍ നിന്ന് തന്നെ നമ്മള്‍ക്ക് മനസ്സിലാക്കാം.