ഇനി ദുരന്ത മുന്നറിയിപ്പ് സൈറൺ മുഴങ്ങും: കവചം മുന്നറിയിപ്പ് സംവിധാനം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ഇനി ദുരന്ത മുന്നറിയിപ്പ് സൈറൺ മുഴങ്ങും: കവചം മുന്നറിയിപ്പ് സംവിധാനം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ‘കവചം’ (കേരള വാണിംഗ്‌സ് ക്രൈസിസ് ആന്‍ഡ് ഹസാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം) മുന്നറിയിപ്പ് സംവിധാനം ഇന്ന് (ചൊവ്വാഴ്ച) വൈകീട്ട് 5 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 6 സ്ഥലങ്ങളില്‍ സ്ഥാപിച്ച മുന്നറിയിപ്പ് സംവിധാനത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം പിണറായി വിജയൻ നിർവഹിക്കും . ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ലോകബാങ്ക് എന്നിവയുടെ സഹായത്തോടെ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് സംവിധാനം തയ്യാറാക്കിയിട്ടുള്ളത്. ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായാണ് കേരള വാര്‍ണിംഗ്സ് ക്രൈസിസ് ആന്റ് ഹസാര്‍ഡ്സ് മാനേജ്മെന്റ് സിസ്റ്റം (KaWaCHaM) തയ്യാറാക്കിയിട്ടുള്ളത്.

126 സൈറണ്‍ – സ്‌ട്രോബ് ലൈറ്റ് ശൃംഖല, അവ നിയന്ത്രിക്കുന്ന 93 വിപിഎന്‍ ബന്ധിത എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍, അവയുടെ ഡിസിഷന്‍ സപ്പോര്‍ട്ട് സോഫ്റ്റ് വെയര്‍, ബൃഹത്തായ ഡാറ്റാ സെന്റര്‍ എന്നിവ അടങ്ങുന്ന സംവിധാനമാണ് ജനുവരി 21ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുക . അതിതീവ്ര ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകള്‍ കേന്ദ്ര നോഡല്‍ വകുപ്പുകളില്‍ നിന്ന് ലഭിക്കുന്ന മുറയ്ക്ക് പൊതുസമൂഹത്തില്‍ എത്തിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍, സ്ഥല അധിഷ്ഠിത എസ്എംഎസ് എന്നിവയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉപയോഗിക്കുന്നത്. എന്നാൽ ഇവയ്ക്ക് പുറമെ ആണ് സൈറണ്‍ – സ്‌ട്രോബ് ലൈറ്റ് ശൃംഖല സ്ഥാപിച്ചത്.

സംസ്ഥാന, ജില്ലാ ഇഒസികളില്‍ നിന്നും അതിതീവ്ര ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകള്‍ പൊതുജനങ്ങള്‍ക്ക് നൽകാൻ ഈ പദ്ധതിയോടെ സാധിക്കും . ഉദ്ഘാടന ദിവസമായ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ശേഷം വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തന പരീക്ഷണത്തിന്റെ ഭാഗമായി സൈറണുകള്‍ മുഴങ്ങുമെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിലവിലെ അറിയിപ്പുകള്‍ പ്രകാരം എറണാകുളം ജില്ലയിലെ സ്ഥാപനങ്ങളിലെയും സ്‌കൂളുകളിലെയും സൈറണുകളും അഞ്ചുമണിക്ക് ശേഷം മുഴങ്ങും. പള്ളിപ്പുറം സൈക്ലോണ്‍ സെന്റര്‍, തുരുത്തിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസ്, പാലിയം ഗവ.എച്ച് എസ് എസ്, ഗവ. ജെബിഎസ് കുന്നുകര, ഗവ. എം.ഐ.യു.പി.എസ് വെളിയത്തുനാട്, ഗവ.എച്ച്.എസ്. വെസ്റ്റ് കെടുങ്ങല്ലൂര്‍, ഗവ. ബോയ്‌സ് എച്ച്.എസ്. എസ് ആലുവ, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ശിവന്‍കുന്ന്, മുവാറ്റുപുഴ, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മുടിക്കല്‍, ഗവ. ഗസ്റ്റ് ഹൗസ്, എറണാകുളം, ഡിഇഒസി എറണാകുളം കളക്ടറേറ്റ് എന്നിവിടങ്ങളിലാണ് കവചം സ്ഥാപിച്ചിരിക്കുന്നത്.

മലപ്പുറം ജില്ലയിലെ എട്ടു സ്ഥലങ്ങളിലാണ് സൈറണുകള്‍ ഉള്ളത്. ജി.എച്ച്.എസ്.എസ്. പാലപ്പെട്ടി, ജി.എച്ച്.എസ്.എസ്. തൃക്കാവ്, ജി.എം.എല്‍.പി.എസ് കൂട്ടായി നോര്‍ത്ത്, ജി.യു.പി.എസ് പുറത്തൂര്‍ പടിഞ്ഞാറെക്കര, ജി.എം.യു.പി.എസ് പറവണ്ണ, ജി.എഫ്.എല്‍.പി.എസ് പരപ്പനങ്ങാടി, ജി.എം.വി.എച്ച്.എസ്.എസ് നിലമ്പൂര്‍, ജി.വി.എച്ച്.എസ് കീഴുപറമ്പ് എന്നിവിടങ്ങളിലാണ് ജില്ലയില്‍ സൈറണുകള്‍ മുഴങ്ങുക .

തൃശൂര്‍ ജില്ലയിലെ 6 സ്ഥലങ്ങളില്‍ സ്ഥാപിച്ച മുന്നറിയിപ്പ് സംവിധാനത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. അഴീക്കോട്, കടപ്പുറം എന്നീ വില്ലേജ് ഓഫീസുകളിലും നാട്ടിക ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മണലൂര്‍ ഗവ. ഐ.ടി.എ, ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (വി.എച്ച്.എസ്.എസ്, ചാലക്കുടി), കയ്പമംഗലം ഗവ. ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് സൈറന്‍ സ്ഥാപിച്ചിരിക്കുന്നത്.

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.