ദുരന്ത നിവാരണ അതോറിറ്റി വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഹാക്ക് ചെയ്ത സംഭവം പരിഹരിച്ചു
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഹാക്ക് ചെയ്യപ്പെട്ട സംഭവം പരിഹരിച്ചു. ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ ഫോൺ നമ്പർ ഉൾപ്പെടുന്ന എല്ലാ വാട്സ്ആപ്പ് ഗ്രൂപ്പുകളും ആയിരുന്നു ഹാക്ക് ചെയ്യപ്പെട്ടത്. നേരത്തെ നേരിട്ട സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് പൂർണമായും പുനസ്ഥാപിച്ചതായി
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.
വിശദമായ പരിശോധനയിൽ, ഹാക്കിംഗ് നടന്നത് കൊല്ലം ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ (DEOC) നമ്പറിലാണ് എന്ന് കണ്ടെത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൊല്ലം DEOC തുടർ നടപടികൾക്കായി സൈബർ ക്രൈം സെല്ലിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Tag : Disaster Management Authority resolves hacking incident involving WhatsApp groups