നേപ്പാളിലെ പ്രളയത്തില്‍ മരണം 200 ലേക്ക്, ദുരിതം തുടരുന്നു
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് കരകയറിയ ന്യൂനമര്‍ദത്തെ തുടര്‍ന്ന് നേപ്പാളില്‍ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിലും പ്രളയത്തിലും മരണ സംഖ്യ 200 നോട് അടുക്കുന്നു. നേപ്പാള്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് ഇതുവരെ 192 മരണം സ്ഥിരീകരിച്ചു. 32 പേരെ കാണാതായിട്ടുണ്ട്. നേപ്പാളിലെ വിവിധ വെതര്‍ സ്റ്റേഷനുകളിലെ ഡാറ്റ പ്രകാരം 32 സെ.മി വരെ മഴ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയിരുന്നു. നേപ്പാളില്‍ 45 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ പ്രളയം ആണ് നേപ്പാൾ നേപ്പാളിൽ ഇപ്പോൾ ഉണ്ടായിട്ടുള്ളത്.
ഇന്ത്യയും നേപ്പാളും അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് ന്യൂനമര്‍ദം സ്ഥിതി ചെയ്തിരുന്നത്. ഒരു ലക്ഷത്തോളം പേര്‍ നേപ്പാളില്‍ വിവിധ ഇടങ്ങളിലായി കുടുങ്ങി. ആശുപത്രികള്‍, സ്‌കൂളുകള്‍, വീടുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. കോടികളുടെ നാശനഷ്ടമാണുണ്ടായത്. പുനര്‍നിര്‍മാണത്തിന് വലിയ സാമ്പത്തിക ബാധ്യത വരുമെന്ന് മുതിര്‍ന്ന മന്ത്രി പ്രഥ്വി സുബ ഗുരുങ് പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള അവശ്യസാധനങ്ങളുടെ ഇറക്കുമതി തടസ്സപ്പെട്ടതും നേപ്പാളിലെ ജനജീവിതം ദുസ്സഹമാക്കി. തിങ്കളാഴ്ച മുതലാണ് നേപ്പാളില്‍ കനത്ത മഴ തുടങ്ങിയത്. പിന്നാലെ പലയിടത്തായി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. നദികള്‍ കരകവിഞ്ഞൊഴുകി. നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. കാഠ്മണ്ഡുവിലെ കുന്നില്‍ ചെരിവുകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇത് താഴ് വാര പ്രദേശങ്ങളില്‍ പ്രളയത്തിന് കാരണമായി. സ്‌കൂളുകള്‍, കോളജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ തകര്‍ന്നതു മൂലം വിദ്യാഭ്യാസം മുടങ്ങിയ നിലയിലാണ്.
നേപ്പാളില്‍ കെട്ടിടങ്ങളില്‍ മിക്കതും കാലപ്പഴക്കം ചെന്നവയാണ്. എത്രത്തോളം നാശനഷ്ടം ഉണ്ടായി എന്നതു സംബന്ധിച്ച് സര്‍ക്കാര്‍ കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page