കെനിയയില്‍ ഡാം തകര്‍ന്ന് 70 മരണം, ആഫ്രിക്കയില്‍ പ്രളയം തുടരുന്നു
കെനിയയില്‍ പടിഞ്ഞാറന്‍ ഡാം തകര്‍ന്ന് 70 മരണം. ആഫ്രിക്കയില്‍ ഒരു മാസത്തോളമായി കനത്ത മഴയും പ്രളയവും പേമാരിയും തുടരുകയാണ്. മധ്യ കെനിയയിലെ മായ് മഹിയു മേഖലയിലാണ് ഡാം തകര്‍ന്നത്. ഏറെക്കാലം പഴക്കമുള്ള കിജാബെ ഡാമാണ് തകര്‍ന്നത്. 42 പേര്‍ മരിച്ചതായി പ്രാദേശിക ഗവര്‍ണര്‍ സ്ഥിരീകരിച്ചു.
42 പേര്‍ മരിക്കുകയും നിരവധി വീടുകള്‍ ഒഴുകിപ്പോകുകയും ചെയ്‌തെന്ന് പൊലിസ് അറിയിച്ചു. പ്രധാന റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. മായ് മഹിയുവിലെ ഗ്രേറ്റ് റിഫ്റ്റ് താഴ്‌വാരയിലാണ് ഡാം തകര്‍ന്നത്. ഇവിടെ പ്രളയത്തിന് ഇത് കാരണമായി.
ഡാം തകര്‍ന്നതോടെ മരങ്ങളും കല്ലുകളും ചെളിയും താഴേക്ക് ഒഴുകിയാണ് ഗ്രാമം ഒലിച്ചുപോയതെന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ സ്റ്റീഫന്‍ കിറുകി പറഞ്ഞു.
കെനിയയിലെ മഴയില്‍ ഇതുവരെ 100 പേരാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് പകുതി മുതലാണ് കെനിയയില്‍ കനത്ത മഴ തുടങ്ങിയത്. ആഫ്രിക്കന്‍ കാലാവസ്ഥാ ഏജന്‍സികളും പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു.
24 മണിക്കൂറില്‍ രാജ്യത്തെ എല്ലാ ഡാമുകളുടെയും പരിശോധന നടത്താന്‍ കെനിയ ആഭ്യന്തര മന്ത്രി കിതുരെ കിന്‍ഡികി ഉത്തരവിട്ടു. മറ്റൊരു ആഫ്രിക്കന്‍ രാജ്യമായ താന്‍സാനിയയ്യില്‍ 155 പേര്‍ കഴിഞ്ഞ ദിവസം പ്രളയം മൂലം മരിച്ചിരുന്നു. ബറൂണ്ടിയിലും താന്‍സാനിയ്യയിലുമായി രണ്ടു ലക്ഷം പേരെ മാറ്റിപാര്‍പ്പിക്കുക്കയും ചെയ്തിരുന്നു.
Metbeat newshttp://metbeat news