റിമൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു; മണിക്കൂറിൽ 80 മുതൽ 90 കി.മീ. വരെ വേഗത

റിമൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു; മണിക്കൂറിൽ 80 മുതൽ 90 കി.മീ. വരെ വേഗത

റിമൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിന്റെ ശക്തി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് നീങ്ങുന്നതോടെ കൂടുതൽ കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

ഇന്നലെ അർദ്ധരാത്രിയോടെ പശ്ചിമ ബംഗാളിന്റെ തീരത്ത് കരതൊട്ട റിമൽ വീശിയത് മണിക്കൂറിൽ 110 മുതൽ 120 കിലോ മീറ്റർ വേഗതയിലായിരുന്നു. പശ്ചിമ ബംഗാളിൽ ചുഴലിക്കാറ്റ് വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. രണ്ട് പേര്‍ മരണപ്പെട്ടു. 2 ലക്ഷത്തോളം ആളുകളെ തീരപ്രദേശങ്ങളിൽ നിന്ന് മാറ്റി പാർപ്പിച്ചിട്ടുണ്ട്. സൗത്ത് 24 പർഗാനാസ് ജില്ലയിലും, സാഗർ അയലൻഡിലും കാറ്റ് വ്യാപക നാശ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. കൊൽക്കത്തയടക്കം പല സ്ഥലങ്ങളിലും മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് വൈദ്യുതി പോസ്റ്റുകളും തകർന്നു. ധാരളം വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബംഗ്ലാദേശിൽ ചുഴലിക്കാറ്റ് നാല് പേരുടെ ജീവനെടുത്തു.

ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതോടെ 24 മണിക്കൂറായി അടച്ചിട്ടിരുന്ന കൊൽക്കത്ത വിമാനത്താവളം യാത്രക്കാർക്ക് തുറന്നു കൊടുത്തു. വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിൽ എത്താൻ കുറച്ചു സമയം എടുക്കും എന്ന് അധികൃതർ അറിയിച്ചു. ചുഴലിക്കാറ്റ് കൊൽക്കത്തയിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയ പ്രദേശങ്ങൾ ബംഗാൾ ഗവർണർ ആനന്ദബോസ് സന്ദർശിച്ചു .

ചുഴലിക്കാറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ശക്തി കുറഞ്ഞ് നാളെ എത്തും. തൃപുരയിൽ രണ്ട് ദിവസത്തേക്ക് സ്ക്കൂളുകൾ അടച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പ്രകമ്പനത്തിൽ തെലങ്കാനയിലുണ്ടായ മഴയിലും ഇടി മിന്നലിലും 13 പേർ മരിച്ചതായും റിപ്പോർട്ടുകൾ വരുന്നു.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്പ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment