ഹോങ്കോംഗില്‍ കൊയ്‌നു ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് വന്‍ ജാഗ്രതാ നിര്‍ദ്ദേശം. സ്‌കൂളുകള്‍ അടച്ചു. വിമാന സര്‍വീസുകളും റദ്ദാക്കി. ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് ഞായറാഴ്ചയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
കൊയ്നു പേള്‍ റിവര്‍ അഴിമുഖത്തേക്ക് നീങ്ങുകയും അര്‍ധരാത്രിക്ക് മുമ്പ് നഗരത്തിന് 70 കിലോമീറ്റര്‍ തെക്ക് ദിശയിലേക്ക് നീങ്ങുകയും ചെയ്യുമ്പോള്‍ ശക്തമായ കാറ്റും ശക്തമായ മഴയും ഉണ്ടാകുമെന്ന് ഹോങ്കോംഗ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കൊയിനുവിനു മുൻപ് സോള ചുഴലിക്കാറ്റ്
സോള ചുഴലിക്കാറ്റ് ഹോങ്കോംഗിനെ ബാധിച്ച് ഒരു മാസത്തിന് ശേഷമാണ് കൊയ്നു വരുന്നത്. സോള ചുഴലിക്കാറ്റിനുശേഷം ഏകദേശം 140 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴ ലഭിച്ചിരുന്നു. ഇതോടെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി.