ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഫ്രഞ്ച് ദ്വീപിനെ തകര്‍ത്ത് Cyclone Chido

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഫ്രഞ്ച് ദ്വീപിനെ തകര്‍ത്ത് Cyclone Chido

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഫ്രഞ്ച് അധീനതയിലുള്ള ദ്വീപായ മയോട്ടെ (Mayotte) യില്‍ ചിദോ ചുഴലിക്കാറ്റ് (Cyclone Chido) കരകയറിയതിനെ തുടര്‍ന്നുള്ള പേമാരിയിലും ശക്തമായ മഴയിലും 14 മരണം. 225 കി.മി വേഗത്തിലാണ് തീവ്ര ചുഴലിക്കാറ്റ് കരകയറിയത്. ശനിയാഴ്ചയാണ് ചുഴലിക്കാറ്റ് കരതൊട്ടത്.

?? I wonder if the catastrophic situation in Mayotte will get more attention than drones that aren’t drones. Where’s the hysteria about this. Where’s MSM ??

Cyclone Chido has devastated Mayotte, a small island in the Indian ocean with gusts of at least 226 kilometres per hour… pic.twitter.com/Mk65WPGCte— Volcaholic ?? (@volcaholic1) December 15, 2024

മയോട്ട ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഫ്രഞ്ച് ദ്വീപ്

മയോട്ടെയിലെ ജനങ്ങള്‍ക്കൊപ്പം ഫ്രഞ്ച് സര്‍ക്കാര്‍ കൂടെയുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. 250 അഗ്നിരക്ഷാ സേനയും സുരക്ഷാ സേനയെയും ദ്വീപിലേക്ക് ഫ്രാന്‍സ് അയച്ചു. നിരവധി വീടുകള്‍ തകര്‍ന്നതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബ്രൂണോ റെട്ടെയ്‌ലിയു പറഞ്ഞു.

https://twitter.com/Weathermonitors/status/1867873801276711184

കനത്ത നാശനഷ്ടം

പ്രാദേശിക മാധ്യമത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 11 പേര്‍ മരിച്ചതായും 247 പേര്‍ക്ക് പരുക്കേറ്റതായുമാണ് കണക്ക്. ആശുപത്രി റെക്കോര്‍ഡ് പ്രകാരമാണ് ഇതെന്ന് ഞങ്ങളുടെ ന്യൂസ് ഡെസ്‌ക് പറയുന്നു. അന്താരാഷ്ട്ട്ര വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയുടെ കണക്കനുസരിച്ച് മരണ സംഖ്യ 14 ആണ്. സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് എ.എഫ്.പി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 3 ലക്ഷം പേരാണ് ഈ ദ്വീപില്‍ കഴിയുന്നത്.

വീട് നഷ്ടപ്പെട്ട് പതിനായിരങ്ങള്‍

വീടുകളുടെ മേല്‍ക്കൂരകള്‍ പാടെ തകര്‍ന്നു. പതിനായിരങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടു. മയോട്ടെ ദ്വീപ് സമൂഹത്തിലെഗ്രാന്റ് ടെറേയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. വൈദ്യുതി, ജലവിതരണം, ഇന്റര്‍നെറ്റ് എന്നിവ തടസ്സപ്പെട്ടു. ഇവിടത്തെ പാമണ്ട്‌സി വിമാനത്താവളത്തിനും നാശനഷ്ടമുണ്ടായി. വിമാനത്താവളത്തിലെ കണ്‍ട്രോള്‍ ടവര്‍ തകര്‍ന്നതായി ഫ്രഞ്ച് ഗതാഗത മന്ത്രി ഫ്രാന്‍കോയിസ് ഡുറോവ്‌റെ പറഞ്ഞു.

https://twitter.com/volcaholic1/status/1868301634763444446

വിമാനത്താവളവും തകര്‍ന്നു

സൈനിക വിമാനങ്ങള്‍ക്ക് വേണ്ടി വ്യോമഗതാഗതം പുനരാരംഭിച്ചതായി ഫ്രാന്‍സ് പറഞ്ഞു. കപ്പലുകളും ദ്വീപിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് ശക്തമായ ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയത്. മരങ്ങളും മറ്റും കടപുഴകി വീണു.

https://twitter.com/Greenpeace/status/1867853906857894281

ഇതോടെ വൈദ്യുതി തടസ്സപ്പെട്ടു. രക്ഷാപ്രവര്‍ത്തകരെയും ഇത് ബാധിച്ചെന്ന് മയോട്ടെ അഗ്നിരക്ഷാ യൂനിയന്‍ മേധാവി അബ്ദുല്‍ കരീം അഹ്്മദ് അലൗലി വാര്‍ത്താ ലേഖകരോട് പറഞ്ഞു. എമര്‍ജന്‍സി കമാന്റിങ് സെന്ററും ചുഴലിക്കാറ്റ് തകര്‍ത്തു. ഇവിടെ ഭാഗികമായാണ് പ്രവര്‍ത്തനം നടക്കുന്നത്.

മൊസാംബിക്കിലും കരകയറി നാശം വിതച്ചു

കിഴക്കന്‍ ആഫ്രിക്ക തീരത്തും ചിദൊ ചുഴലിക്കാറ്റ് നാശംവിതച്ചു. മൊസാംബിക്കിലും മഡഗാസ്‌കറിലുമാണ് കനത്ത നാശനഷ്ടം വിതച്ചത്. മൊസാംബിക്കില്‍ നിന്ന് 800 കി.മി അകലെയാണ് മയോട്ടെ.

മൊസാംബിക്കിലെ വടക്കന്‍ നഗരമായ പെംബയില്‍ നിന്ന് 40 കി.മി അകലെ ചിദൊ ചുഴലിക്കാറ്റ് കരകയറിയതായി പെംബ കാലാവസ്ഥാ ഏജന്‍സിയായി പെംബ വെതര്‍ സര്‍വിസ് അറിയിച്ചു. പെംബയില്‍ പ്രാദേശിക സമയം രാവിലെ 7 നാണ് ചുഴലിക്കാറ്റെത്തിയതെന്ന് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മീറ്റിയോറോളജി ഡയരക്ടര്‍ അഡെറിറ്റോ അരാമോഗ് പറഞ്ഞു.

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.