Cop28 updates 1/12/23: കാർബൺ പുറന്തള്ളൽ 2030 ഓടെ 45% കുറയ്ക്കും; നരേന്ദ്ര മോദി
യുഎഇയിൽ നടക്കുന്ന ലോക കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. cop28 ഉച്ചകോടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും സുസ്ഥിര ഭാവിക്കായി അർത്ഥവത്തായ ചർച്ചകളും സഹകരണങ്ങളും ഉണ്ടാവണം എന്നും മോദി പറഞ്ഞു.
ഇന്ത്യയും, യുഎയും ഹരിതാഭവും അഭിവൃത്തിയുള്ളതുമായ ഭാവിക്കായി പങ്കാളികളായി നിലകൊള്ളുകയാണെന്നും മോദി കൂട്ടി ചേർത്തു. വികസ്വര രാജ്യങ്ങളല്ല പ്രശ്നം സൃഷ്ടിക്കുന്നതെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണെന്നും മോദി പറഞ്ഞു. എന്നിട്ടും വികസ്വര രാജ്യങ്ങൾ പരിഹാരത്തിന്റെ ഭാഗമാകാൻ തയ്യാറാണ്.
ആവശ്യമായ സാങ്കേതികവിദ്യയും ധനസഹായവും അവർക്ക് ലഭിക്കുന്നില്ല. കാലാവസ്ഥ മാറ്റം കൈകാര്യം ചെയ്യുന്നതിന് ധനസഹായവും സാങ്കേതിക കൈമാറ്റവും ഉറപ്പാക്കണം. 2003തോടെ കാർബൺ പുറന്തള്ളൽ 45 ശതമാനം കുറയ്ക്കാനും ഫോസിൽ ഇതര ഇന്ധനങ്ങളുടെ ഉപയോഗം 50 ശതമാനം ആക്കാനും ഇന്ത്യ ലക്ഷ്യമിടുന്നതായി മോദി പറഞ്ഞു.
2028 ലോക കാലാവസ്ഥ ഉച്ചകോടി ഇന്ത്യയിൽ നടത്തണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.യുഎഇ ഭരണാധികാരി മുഹമ്മദ് ബിൻ സയീദിനും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും നന്ദി അറിയിക്കുന്നുവെന്നും മോദി എക്സ്പ്രസ് പ്ലാറ്റ്ഫോമിൽ കുറിച്ചു.