ഇടിമിന്നലേറ്റ് തൃശൂരിൽ കോളേജ് വിദ്യാർഥിനിക്ക് പരിക്ക്
ഇടിമിന്നലേറ്റ് തൃശൂരിൽ കോളേജ് വിദ്യാർഥിനിക്ക് പരിക്ക്. ചെറുതുരുത്തി ദേശമംഗലം സ്വദേശി അനശ്വരയ്ക്കാണ് ഇടിമിന്നലിൽ പരിക്കുപറ്റിയത് . ഇടിമിന്നലിന്‍റെ ആഘാതത്തിൽ അനശ്വരരുടെ കാലിനാണ് പൊള്ളലേറ്റത് . ബുധനാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം ഉണ്ടായത്. അനശ്വര ചികിത്സയ്ക്കാക്കായി ആശുപത്രിയിലാണ്.
ഇടിമിന്നലിന്‍റെ ആഘാതത്തിൽ വീടിനും കേടുപാടുകൾ സംഭവിച്ചു. സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു പോയി. ചുവരുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തലനാരിക്കാണ് വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് .
വലിയ ശബ്ദത്തോടെ തീഗോളം വീടിനകത്തേക്ക് വരികയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. തീ ഗോളം വരുന്നത് കണ്ട് അനശ്വരയുടെ മാതാവ് സുബിതയും മുത്തശ്ശി ജാനകിയും പെട്ടെന്ന് ഒഴിഞ്ഞുമാറുകയായിരുന്നെന്നും ബന്ധുക്കൾ.
അതേസമയം കേരളത്തിൽ ഇന്നും മഴ തുടരും.ഈ മാസം 18 മുതൽ കേരളം ഉൾപ്പെടെ ശക്തമായ മഴ സാധ്യത നിലനിൽക്കുന്നു എന്ന് Metbeat Weather നിരീക്ഷകർ പറയുന്നു. കേരളത്തിൻ്റെ നഗരപ്രദേശങ്ങളിൽ വെള്ളക്കെട്ടിന് കാരണമാകുന്ന രീതിയിലുള്ള മഴ ലഭിക്കും. കേരളത്തിനു മുകളിൽ ഈ മാസം 19തോടെ ഒരു ചക്രവാതചുഴി (cyclonic circulation) രൂപപ്പെടാനും ഇത് കേരളം കർണാടക തീരപ്രദേശങ്ങളിൽ ഉൾപ്പെടെ കനത്ത മഴ നൽകാനും സാധ്യതയുണ്ട്.
കാലാവസ്ഥ അപ്ഡേറ്റുകൾക്ക്
FOLLOW US ON GOOGLE NEWS