ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി സിവിൽ ഏവിയേഷൻ അതോറിറ്റി
വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഗവർണറുകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ന്യൂനമർദ്ദം ഞായറാഴ്ച വരെ രാജ്യത്തെ ബാധിക്കുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.മുസന്ദം, നോര്‍ത്ത് അല്‍ ബത്തിന് ഗവര്‍ണറേറ്റുകളില്‍ വ്യാഴാഴ്ച വൈകുന്നേരം മഴ പ്രതീക്ഷിക്കുന്നുണ്ട്.
വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ ഭാഗമായി മരുഭൂമികളില്‍ പൊടി ഉയരാനും സാധ്യതയുണ്ട്. മുസന്ദം, വടക്കന്‍ ബത്തിന തീരങ്ങളില്‍ വ്യാഴാഴ്ച കടല്‍ പ്രക്ഷുബ്ധമാകും. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ ഭൂരിഭാഗം പ്രദേശങ്ങളിലും കടലിൽ തിരമാലകള്‍ ഉയരാനുള്ള സാധ്യതയുമുണ്ട്.