ഇരട്ട ചക്രവാത ചുഴികൾ; നാളെയും ശക്തമായ മഴ സാധ്യത
കേരളത്തിൽ മിക്ക ജില്ലകളിലും ഇന്ന് 30/10/23 (തിങ്കൾ) വൈകിട്ട് മഴ ലഭിച്ചു. തുലാവർഷം സജീവമാകുന്നതിന്റെ ഭാഗമായാണ് ഇന്ന് എല്ലാ ജില്ലകളിലും മഴ ലഭിക്കുക എന്ന് ഞങ്ങളുടെ രാവിലത്തെ ഫോര്‍കാസ്റ്റിൽ പറഞ്ഞിരുന്നു.
നാളെയും (31/10/23) കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത ഉണ്ട്. എന്നാൽ കാലവർഷം പോലെ പരക്കെ മഴ എന്നല്ല ഇതിനർഥം. ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലയിൽ നിന്ന് ഇടിയോടെ മഴ തുടങ്ങും.
Metbeat Weather Forecast 30/10/23 ഇരട്ട ചക്രവാത ചുഴികൾ രൂപപ്പെട്ടു
ശ്രീലങ്കക്കും കന്യാകുമാരിക്കും ഇടയിൽ അന്തരീക്ഷത്തിന്റെ താഴ്ന്ന മേഖലയിൽ 0.9 km ഉയരത്തിലും വടക്കു പടിഞ്ഞാറ് അറബി കടലിലും ചക്രവാത ചുഴികൾ (cyclonic circulation) രൂപപ്പെട്ടു. ഇത് തീരദേശങ്ങളിൽ ഉൾപ്പെടെ ചാറ്റൽ മഴ നൽകാൻ കാരണമാകും.
ഇന്ന് (30/10/23) രാത്രി 12 വരെ വിവിധ ജില്ലകളിൽ മഴ തുടരും. കണ്ണൂർ മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളുടെ തീരദേശങ്ങളിലും ഇടനാട് പ്രദേശങ്ങളിലും ഇന്ന് ഏതാനും മണിക്കൂർ കൂടി മഴ തുടരും . നാളെ കോഴിക്കോട് , വയനാട്, മലപ്പുറം, പാലക്കാട്, ആലപ്പുഴ, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ വൈകിട്ട് ഇടിയോടുകൂടി മഴ ലഭിക്കും.
കോഴിക്കോട്, മലപ്പുറം, എറണാകുളം, പത്തനംതിട്ട , തിരുവനന്തപുരം ജില്ലകളിൽ നാളെ ഉച്ചയ്ക്കുശേഷം ഇടിയോടെ ശക്തമായ മഴക്ക് സാധ്യത. മഴക്കൊപ്പം 40 കി.മി വരെ വേഗതയുള്ള കാറ്റും ഇടിയും പ്രതീക്ഷിക്കണം.
മിന്നൽ തൽസമയം ട്രാക്ക് ചെയ്യാൻ ഈ വെബ്സൈറ്റിലെ മിന്നൽ റഡാർ ഉപയാഗിക്കുക.
ഞങ്ങളുടെ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക.