സൗദിയിൽ നാളെ വരെ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത
റിയാദ്: നാളെ വരെ സൗദി അറേബ്യയിൽ മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. പൊതുജനങ്ങളോട് ജാഗ്രത പാലിക്കാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ കാറ്റും ഇടത്തരം മഴയും രാജ്യത്തിന്റെ പല പ്രദേശങ്ങളിലുമുണ്ടാകും. ശക്തമായ കാറ്റ് അന്തരീക്ഷത്തിൽ പൊടി നിറയ്ക്കും. എന്നാൽ ചിലയിടത്ത് ശക്തമായ മഴയ്ക്കും ആലിപ്പഴം വർഷിക്കാനും സാധ്യതയുണ്ട്. അത് വെള്ളപൊക്കമുണ്ടാവാൻ കാരണമായേക്കാം.
മക്കയിലും സമീപ പ്രദേശങ്ങളായ ജുമും, ബഹ്‌റ, റാനിയ, ഖുർമ എന്നിവിടങ്ങളിലും നേരിയതോ മിതമായതോ ആയ മഴയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ തായിഫ്, അൽ അർദിയാത്ത്, അൽ കാമിൽ, ആദം, മെയ്സാൻ എന്നിവിടങ്ങളിലായിരിക്കും ശക്തമായ മഴ ലഭിക്കുക.
റിയാദ് മേഖലകളിൽ മഴയും ആലിപ്പഴ വീഴ്ചയുമുണ്ടാവുന്നതാണ്. അഫീഫ്, ദവാദ്മി, ഖുവിയ്യ, മജ്മഅ, അൽ ഘട്ട്, ഷഖ്‌റ, അസ് സുൽഫി, താദിഖ്, മുറാത്ത്, വാദി അൽ ദവാസിർ, അൽബാഹ, ജിസാൻ, അസീർ എന്നിവിടങ്ങളിലെല്ലാം മിതമായതോ കനത്തതോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ശക്തമായ മഴയും വെള്ളപ്പൊക്കവുമുണ്ടാവുന്നതിനാൽ ജനങ്ങൾ അവരുടെ സുരക്ഷ ഉറപ്പാകേണ്ടതാണ്. വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളിൽ പോവരുതെന്നും അറിയിച്ചു.
കാലാവസ്ഥ അപ്ഡേറ്റുകൾക്ക്
FOLLOW US ON GOOGLE NEWS