2024ലെ ‘ചാംപ്യൻസ് ഓഫ് ദി എർത്ത്’ പുരസ്കാരം മാധവ് ഗാഡ്‌ഗിലിന്

2024ലെ ‘ചാംപ്യൻസ് ഓഫ് ദി എർത്ത്’ പുരസ്കാരം മാധവ് ഗാഡ്‌ഗിലിന്

2024ലെ ‘ചാംപ്യൻസ് ഓഫ് ദി എർത്ത്’ യുണൈറ്റഡ് നാഷൻസ് എൻവയേൺമെന്റ് പ്രോഗ്രാമിന്റെ(യുഎൻഇപി) പുരസ്കാരം മാധവ് ഗാഡ്‌ഗിലിന്. ചാംപ്യൻസ് ഓഫ് ദി എർത്ത് പരിസ്ഥിതി മേഖലയിൽ യുഎൻ നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ്. ആറുപേരാണ് ഈ വർഷം പുരസ്കാരത്തിന് അർഹരായിരിക്കുന്നത്. പുരസ്കാരം നൽകി ആദരിക്കുന്നത് ഭൂമിയെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളിൽ മുന്നിട്ടുനിൽക്കുന്നവരെയാണ് . 

2005 മുതൽ പ്രചോദനാത്മകമായ രീതിയിൽ പാരിസ്ഥിതിക മേഖലയിൽ ഇടപെടൽ നടത്തിയിട്ടുള്ള 122 പേരെ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. “ഗവേഷണത്തിലൂടെയും സാമൂഹിക ഇടപെടലിലൂടെയും വർഷങ്ങളായി മാധവ് ഗാഡ്‌ഗിൽ മുൻപന്തിയിലുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പൊതുജനാഭിപ്രായത്തെയും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനായുള്ള ഔദ്യോഗിക നയങ്ങളെയും ഏറെ സ്വാധീനിച്ചിട്ടുള്ള . പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഇടപെടലുകളും പ്രവർത്തനങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് .’’ യുഎൻഇപി പറയുന്നു.

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.