കാട്ടുതീ ചെറുക്കാൻ കാലിഫോർണിയിലെ അധികാരികൾ ആടുകളെ വിന്യസിച്ചു പുതിയ മാർഗ്ഗം കണ്ടെത്തിയിരിക്കുകയാണ്. കാട്ടുതീ ഉണ്ടാകാൻ സാധ്യതയുള്ള മേഖലകളിൽ ആടുകളെ വിന്യസിച്ച് അത് ചെറുക്കാനുള്ള ശ്രമം തുടങ്ങുകയാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
ഒരു ദിവസം കൊണ്ട് ഒരു ഏക്കർ ആട്ടിൻകൂട്ടം വൃത്തിയാക്കും. അതിനാൽ തന്നെ കാലിഫോർണിയയിലെ കാട്ടുതീ ചെറുക്കാൻ ആട്ടിൻകൂട്ടം വലിയ പങ്ക് വഹിക്കുന്നു.ഇതിനായി ആടുകളെ പാട്ടത്തിന് നൽകുന്ന ഒരു ബിസിനസ് തന്നെ കാലിഫോർണിയയിൽ ഉണ്ടെന്ന് ഒരു ആട്ടിടയൻ പറഞ്ഞു.
ആളുകൾ ഈ ആശയത്തെക്കുറിച്ചും പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചും കൂടുതൽ ബോധവാന്മാരാകുമ്പോൾ കളകൾ നീക്കം ചെയ്യുന്നതിനും ഭൂ പ്രകൃതിയെ തീയിൽ നിന്ന് സംരക്ഷിക്കുന്നതിനും ഏതൊക്കെ രീതികളാണ് ഉപയോഗിക്കേണ്ടത് എന്ന് അവർ കൂടുതൽ ബോധവാന്മാരാകുമെന്ന് ഞാൻ കരുതുന്നു, ഒരു ആട്ടിടയൻ പറഞ്ഞു. അതിനാൽ തീർച്ചയായും ഒരു വലിയ ഡിമാൻഡ് ആണ് ഇതിന്.
ചൂട് കൂടുതലായി ബാധിക്കാത്തതിനാൽ കാലിഫോർണിയയ്ക്ക് അനുയോജ്യമാണ് ആടുകൾ എന്ന് cbc ന്യൂസ് റിപ്പോർട്ട് ചെയ്തു. പുല്ലു നിറഞ്ഞ പരന്ന ഭൂമി മുതൽ കുത്തനെയുള്ള ചരിവുകൾ വരെ ഏത് ഭൂപ്രകൃതിയിലും ആടുകൾക്ക് മേയാൻ കഴിയും. 2021ൽ കാലിഫോർണിയയിൽ വലിയ കാട്ടുതീ ഉണ്ടായിരുന്നു.
കഴിഞ്ഞ വർഷങ്ങളിൽ പൊതുവേ കുറവായിരുന്നെങ്കിലും ഈ വർഷം ഓഗസ്റ്റിൽ തണുത്ത കാലാവസ്ഥ ആയിരുന്നിട്ട് പോലും കാൽ ലക്ഷത്തിലധികം ഏക്കർ കത്തി നശിച്ചു. നാലുപേർ മരിക്കുകയും ചെയ്തു.