കാലിക്കറ്റ് സര്‍വകലാശാലാ പാര്‍ക്ക് ഇനി പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബര്‍ഗിന്റെ പേരില്‍ അറിയപ്പെടും
കാലിക്കറ്റ് സര്‍വകലാശാലാ പാര്‍ക്ക് ഇനി അറിയപ്പെടുക അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബര്‍ഗിന്റെ പേരില്‍. ലോക പരിസ്ഥിതിദിനത്തില്‍ സര്‍വകലാശാല ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. മനുഷ്യര്‍ നടത്തുന്ന പാരിസ്ഥിതികാതിക്രമങ്ങളെ ധീരമായി പ്രതിഷേധിച്ചു കൊണ്ടിരിക്കുന്ന സ്വീഡിഷ് യുവതിയാണ് തുംബര്‍ഗ്.
1999 ജനുവരി 15ന് ഉദ്ഘാടനം ചെയ്ത സര്‍വകലാശാലാ പാര്‍ക്കിന് ആറേക്കര്‍ വിസ്തൃതി ആണുള്ളത് . ചെടികളും തണല്‍മരങ്ങളും ഫലവൃക്ഷങ്ങളും പുല്‍ത്തകിടികളും നിറഞ്ഞ പാര്‍ക്കിന്റെ മനോഹാരിത ആസ്വദിക്കാന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമായി പാര്‍ക്കില്‍ പൊതുജന പ്രവേശനം ഉണ്ട്.
ഗ്രെറ്റ തുംബര്‍ഗിനെ കുറിച്ച്
തൻ്റെ കുടുംബത്തെ കാർബൺ കാൽപ്പാടുകൾ കുറയ്ക്കുന്ന ജീവിതശൈലി തിരഞ്ഞെടുക്കാൻ മാതാപിതാക്കളെ പ്രേരിപ്പിച്ചതോടെയാണ് ഗ്രെറ്റ തുംബര്‍ഗിന്റെ കാലാവസ്ഥാ ആക്ടിവിസം ആരംഭിച്ചത്. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ, കാലാവസ്ഥാ നിഷ്ക്രിയത്വത്തിനെതിരെ വളർന്നുവരുന്ന യുവജന പ്രസ്ഥാനത്തിൻ്റെ ആഗോള മുഖമായി ഗ്രെറ്റ തുംബര്‍ഗ് മാറി.
ഐക്യരാഷ്ട്രസഭയുടെ COP24-ൽ പങ്കെടുത്തിട്ടുണ്ട് ഗ്രെറ്റ അവിടെ അവർ സെക്രട്ടറി ജനറലിനെ അഭിസംബോധന ചെയ്യുകയും ഒരു പ്രസംഗം നടത്തുകയും ചെയ്തു. 2019 സെപ്റ്റംബറിൽ, യുഎൻ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ ഗ്രെറ്റ തുൻബെർഗ് സംസാരിച്ചു, അവിടെ ലോക നേതാക്കൾ ഹരിതഗൃഹ വാതക ഉദ്‌വമനം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട് തൻ്റെ തലമുറയെ ഒറ്റിക്കൊടുക്കുന്നുവെന്ന് ആരോപിച്ചു. ഗ്രേറ്റയുടെ യുടെ അന്നത്തെ പ്രസംഗം ലോക ശ്രദ്ധ ആകർഷിച്ചിരുന്നു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.