ചക്കയുടെ ബ്രോൺസിങ് രോഗം
ചക്കയുടെ ബ്രോൺസിങ് എന്ന ബാക്ടിരിയൽ രോഗം വിദേശ പ്ലാവിനങ്ങളെ പ്രതേകിച്ചു വിയറ്റ്നാം സൂപ്പർ ഏർലി യെ സാരമായി ബാധിക്കുന്നുണ്ട്.
ഈ രോഗത്തെ തുരുമ്പ് എന്ന പേരിലും വിളിക്കുന്നു. ചക്കയുടെ പുറമെ ലക്ഷണങ്ങൾ ഇല്ലെങ്കിലും മുറിച്ചുനോക്കിയാൽ ചുളയുടെ പുറത്തും ചവിണിയിലും മഞ്ഞ തവിട്ടു നിറത്തിൽ പുള്ളികളും വരകളും കാണപ്പെടുന്നു. രോഗം കാരണം ചക്കചുളയുടെ /ചക്ക പഴത്തിന്റെ ഗുണനിലവാരം കുറയുകയും അവ ഉപയോഗത്തിന് പറ്റാതാവുകയും ചെയ്യുന്നു. ചക്കയുടെ ചുളക്ക് രുചി വിത്യസവും ഉണ്ടാവാം. ഒരിക്കൽരോഗം ഉണ്ടായാൽ തീവ്രത കൂടുകയല്ലാതെ രോഗകുറവിനുള്ള സാധ്യത കുറവാണ്.
1) പ്ലാവിൻ തോട്ടത്തിൽ നല്ല വായു സഞ്ചാരം ഉറപ്പുവരുത്തുക.
2) പ്ലാവിന്റെ ഉയരം 15 അടിയായി നിലനിർത്തുക.
3) മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ വളപ്രയോഗം ചെയ്യുക.
4) കുമ്മായം / ഡോളമേറ്റ് നൽകി മണ്ണിന്റെ അമ്ലത കുറക്കുക.
5) ബോറോണും മറ്റു സൂക്ഷ്മ മൂലകങ്ങളും നൽകുക.
6) ആകൃതി ഇല്ലാത്തതും കീടരോഗബാധ ഏറ്റതുമായ ചക്കകൾ മുറിച്ചുമാറ്റി നശിപ്പിച്ചു കളയുക.
7) പൂക്കുന്ന കാലയളവിൽ മാസത്തിലൊരിക്കൽ കോപ്പർ അടങ്ങിയ കുമിൾ നാശിനികളായ ബോർഡോ മിശ്രിതം /കോപ്പർ ഒക്സി ക്ലോറൈഡ് 3 ഗ്രാം / ലിറ്റർ തളിച്ച് കൊടുക്കുക.
8) മിത്ര ബാക്ടിരിയ സുഡോമോണാസ് 20ഗ്രാം 1ലിറ്റർ മണ്ണിൽ ചേർത്തു കൊടുക്കുന്നത് തയ്യിന്റെ വളർച്ചക്കും രോഗ പ്രതിരോധശേഷിയും കൂട്ടുന്നതിനു നല്ലതാണ്.