Bengaluru weather update 24/07/25: ജൂലൈ 28 വരെ കനത്ത മഴയ്ക്കും മേഘാവൃതമായ ആകാശത്തിനും സാധ്യത

Bengaluru weather update 24/07/25: ജൂലൈ 28 വരെ കനത്ത മഴയ്ക്കും മേഘാവൃതമായ ആകാശത്തിനും സാധ്യത

വ്യാഴാഴ്ച ബെംഗളൂരുവിൽ കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD). ജൂലൈ 28 വരെ കർണാടകയുടെ പല ഭാഗങ്ങളിലും മഴ തുടരുമെന്നും imd കൂട്ടിച്ചേർത്തു.

ഐഎംഡി അപ്‌ഡേറ്റുകൾ പ്രകാരം, സംസ്ഥാനത്തിന്റെ തീരദേശ മേഖലകളിൽ കനത്ത മഴ ലഭിക്കാനാണ് സാധ്യത. അതേസമയം മറ്റ് പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. അടുത്ത കുറച്ച് ദിവസങ്ങളിൽ ബെംഗളൂരുവിൽ കനത്ത മഴയും മേഘാവൃതമായ ആകാശവും പ്രതീക്ഷിക്കുന്നു.

ജൂലൈ 28 വരെ മഴ ഐഎംഡി പ്രവചിക്കുന്നു

ജൂലൈ 24, 25, 26 തീയതികളിൽ പൊതുവെ മേഘാവൃതമായ ആകാശവും നഗരത്തിൽ മിതമായ മഴയും ഉണ്ടാകുമെന്ന് ഐഎംഡി അറിയിച്ചു. ജൂലൈ 27, 28 തീയതികളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്.

മഴ ചൂടിൽ നിന്ന് ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും താപനില രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്നും കാലാവസ്ഥാ ഓഫീസ് അറിയിച്ചു. ബെംഗളൂരുവിലെ പരമാവധി താപനില 24 ഡിഗ്രി സെൽഷ്യസിൽ തുടരാൻ സാധ്യതയുണ്ട്. അതേസമയം കുറഞ്ഞ താപനില ആഴ്ച മുഴുവൻ 20 ഡിഗ്രി സെൽഷ്യസിനടുത്ത് തുടരാം.

കനത്ത മഴയുടെ പ്രവചനത്തിനിടയിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും നഗരത്തിലെ പല ഭാഗങ്ങളിലും വൈദ്യുതി തടസ്സപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഓഫീസ് മുന്നറിയിപ്പ് നൽകി.

കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിവാരണ കേന്ദ്രം (കെഎസ്എൻഡിഎംസി) സോഷ്യൽ മീഡിയയിൽ കാലാവസ്ഥാ അപ്‌ഡേറ്റ് നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ തീരദേശ, മലയോര ജില്ലകളിൽ ഇടയ്ക്കിടെ മിതമായ മഴക്കും ചില സമയങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പറഞ്ഞു. “ഉൾനാടൻ ജില്ലകളിൽ വ്യാപകമായി നേരിയതോ മിതമായതോ ആയ മഴയ്ക്കും ഇടയ്ക്കിടെ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന്” കെഎസ്എൻഡിഎംസി എക്സ്-ലെ ഒരു പോസ്റ്റിൽ പറഞ്ഞു.

ബെംഗളൂരുവിലെ താമസക്കാർക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുകയും അനാവശ്യ യാത്രകൾ ഒഴിവാക്കാനും അസൗകര്യങ്ങളോ അപകടങ്ങളോ തടയുന്നതിന് ഔദ്യോഗിക സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും അഭ്യർത്ഥിക്കുന്നുണ്ട്.

metbeat news

Tag: Bengaluru weather alert: Heavy rainfall and cloudy skies are expected until July 28. Check our updates for essential information and stay safe.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.