വിലക്ക് ലംഘിച്ച് വെള്ളച്ചാട്ടത്തില്‍ നീരാട്ട്; പണി കൊടുത്ത് പോലീസ്
മഴക്കാലത്തെ നിയന്ത്രണങ്ങള്‍ ലംഘിച്ച് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരികള്‍ക്ക് പണി കൊടുത്ത് പോലീസ്. സഞ്ചാരികള്‍ അഴിച്ചിട്ട വസ്ത്രങ്ങളെടുത്ത് പോലീസ് സ്ഥലം വിടുകയായിരുന്നു . കര്‍ണാടകയിലെ ചിക്ക്മഗളൂരുവിനടുത്തുള്ള മുദിഗെരെയിലാണു സംഭവം ഉണ്ടായത്.
ശക്തമായ മഴയെ തുടര്‍ന്ന് വെള്ളച്ചാട്ടം ഉള്‍പ്പെടെ നീരൊഴുക്കുള്ള സ്ഥലങ്ങളില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചിരുന്നു . ഇതിനിടെയാണ് വിലക്ക് ലംഘിച്ച് ഒരു സംഘം സഞ്ചാരികള്‍ മുദിഗെരെയിലെ ചാര്‍മാഡി വെള്ളച്ചാട്ടത്തില്‍ കുളിക്കാൻ ഇറങ്ങിയത്. ഈ സമയത്ത് ഇതുവഴി വന്ന പൊലീസ് ആണ് കൗതുകമുണര്‍ത്തുന്ന ‘ശിക്ഷാനടപടി’ കൈകൊണ്ടത് .
ഉദ്യോഗസ്ഥര്‍ വസ്ത്രങ്ങളെടുത്ത് പൊലീസ് ജീപ്പില്‍ കൊണ്ടുപോയി വയ്ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ് ഇപ്പോള്‍. പാതിവസ്ത്രത്തിലും അര്‍ധനഗ്നരായും പൊലീസിനു പിന്നാലെ എത്തി വസ്ത്രം തിരിച്ചുനല്‍കാന്‍ അപേക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാൻ പറ്റും. ഒടുവില്‍, പൊലീസ് ഇവരെ ശാസിച്ചുവിടുകയായിരുന്നുവെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്.
മോഡേണ്‍ പ്രശ്‌നങ്ങള്‍ക്ക് മോഡേണ്‍ പരിഹാരമെന്നാണ് ഒരു യൂസര്‍ എക്‌സില്‍ സംഭവത്തോട് പ്രതികരിച്ചിട്ടുള്ളത്. നിയമലംഘകരെ ശിക്ഷിക്കാനുള്ള ഒരു അഹിംസാ മാര്‍ഗമാണിതെന്ന് മറ്റൊരാള്‍ കുറിച്ചു.നമ്മുടെ സംരക്ഷണത്തിനു വേണ്ടിയാണ് പൊലീസ് ഇതു ചെയ്യുന്നതെന്നാണ് മറ്റൊരു യൂസര്‍ വിഡിയോയ്ക്കു താഴെ അഭിപ്രായം രേഖപ്പെടുത്തിയത്.
പാലക്കയത്ത് വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പാലക്കാട് പാലക്കയം വട്ടപ്പാറ വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണ്ണാ൪ക്കാട് സ്വദേശി വിജയിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുല൪ച്ചെ ആരംഭിച്ച തെരച്ചിലിൽ വെള്ളച്ചാട്ടത്തിലെ കുഴിയിലകപ്പെട്ട നിലയിലായിരുന്നു മൃതദേഹം കിടന്നത്. ഞായറാഴ്ച ഉച്ചയോടു കൂടി രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് വിജയ് പാലക്കയത്തുള്ള വട്ടപ്പാറ വെള്ളച്ചാട്ടത്തിൽ വന്നത്.
ഇതിനിടെ മുകളിലേക്ക് കയറിപ്പോയ വിജയിയെ കാണാതാവുക ആയിരുന്നു. ഫയ൪ഫോഴ്സിനെയും നാട്ടുകാരേയും വിവരമറിയിച്ചു തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. പ്രതികൂല കാലാവസ്ഥ കാരണം ഇന്നലെ രാത്രി തിരച്ചിൽ നി൪ത്തി വെക്കുകയായിരുന്നു . ഇന്ന് രാവിലെ ഫയ൪ഫോഴ്സും സിവിൽ ഡിഫൻസ് ഫോഴ്സും നാട്ടുകാരു ചേ൪ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.