ബത്തേരിയുടെ ഐക്കൺ “ബോഗൻവില്ല ” പൂമരം വീണ്ടും നിലം പതിച്ചു
ബത്തേരിയുടെ ഐക്കൺ ആയിരുന്ന “ബോഗൻവില്ല ” പൂമരം വീണ്ടും നിലം പതിച്ചു. ഇന്ന് ബത്തേരിയിൽ ശക്തമായ കാറ്റും മഴയും ആയിരുന്നു.
ഈ ശക്തമായ കാറ്റിലും മഴയിലും ബോഗൻവില്ലയെ പിടിച്ച് നിറുത്തിയിരുന്ന കമ്പി പൊട്ടി. ഇതോടെ ബോഗൻവില്ല കടപുഴകി വീഴുകയായിരുന്നു.
2022 ൽ മഴക്കാലത്ത് നിലംപൊത്തിയ ബോഗൻവില്ല നാട്ടുകാരും വ്യാപാരികളും ബത്തേരിയുടെ വികസനക്കൂട്ടായ്മ പ്രവർത്തകരും നഗരസഭാ അധികൃതരും ചേർന്നാണ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി നിലനിർത്തിയത്.