ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കണം

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കണം


2023-24 അധ്യയന വർഷത്തെ പി.ജി മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് ഒടുക്കിയിട്ടുള്ളവരിൽ റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികളിൽ ഇതുവരെയും അക്കൗണ്ട് ഡീറ്റെയിൽസ് അപ്‌ലോഡ്‌ ചെയ്യാത്തവർക്കും അക്കൗണ്ട് ഡീറ്റെയിൽസ് തെറ്റായതു കാരണം റീഫണ്ട് ലഭിക്കാത്തവർക്കും തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകുന്നതിനുള്ള നടപടി ആരംഭിച്ചു. റീഫണ്ടിന് അർഹതയുള്ള വിദ്യാർത്ഥികളുടെ ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

റീഫണ്ട് ലഭിക്കാൻ അർഹതയുള്ള വിദ്യാർഥികൾ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ ‘PG Medical 2023 Candidate Portal’ എന്ന ലിങ്കിൽ ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേർഡ്‌ എന്നിവ നൽകി പ്രവേശിച്ച് ‘Submit Bank Account Details’ എന്ന മെനു ക്ലിക്ക് ചെയ്ത് അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മാർച്ച് 12 ന് വൈകിട്ട് 5 മണിക്കുള്ളിൽ ഓൺലൈനായി സമർപ്പിക്കണം.

വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. അക്കൗണ്ട് വിവരങ്ങൾ കൃത്യമായി നൽകാത്തവരുടെ തുക ഇനിയൊരറിയിപ്പില്ലാതെ തന്നെ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതാണ് ഹെൽപ്പ് ലൈൻ നമ്പർ : 0471-2525300.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment