മോശം കാലാവസ്ഥ; പത്തിലേറെ ട്രെയിനുകൾ ഒരു മണിക്കൂറിൽ അധികം വൈകി ഓടുന്നു
മോശം കാലാവസ്ഥയും, ട്രാക്കിലെ തടസങ്ങളും കാരണം കേരളത്തിലെ ട്രെയിനുകൾ വൈകുന്നു. പത്തിലധികം ട്രെയിനുകളാണ് വൈകിയോടുക. തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകളാണ് ഇവ. ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, മലബാർ എക്സ്പ്രസ്, ജയന്തി ജനത ഉൾപ്പടെയുള്ള ട്രെയിനുകൾ ഒരു മണിക്കൂറിൽ അധികമാണ് വൈകി ഓടുന്നത് . ട്രെയിനുകൾ വൈകി ഡെസ്റ്റിനേഷൻ സ്റ്റേഷനുകളിൽ എത്തുന്നതിനാൽ, അവ തിരിച്ച് പുറപ്പെടുന്നതും വൈകാൻ സാധ്യത.
ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, മലബാർ എക്സ്പ്രസ്എന്നീ ട്രെയിനുകൾ 1.45 മണിക്കൂർ വൈകുമെന്ന് റെയിൽവേ. മംഗലാപുരത്ത് നിന്നുള്ള അന്ത്യോദയ എക്സ്പ്രസ് 50 മിനിറ്റും തിരുപ്പതി-കൊല്ലം ട്രെയ്ൻ 20 മിനിറ്റും മൈസൂരു-കൊച്ചുവേളി ട്രെയ്ൻ 50 മിനിറ്റും വൈകിയോടും . ഹംസഫർ എക്സ്പ്രസ് 1.30 മണിക്കൂറും ജയന്തി, ലോക്മാന്യ തിലക്- കൊച്ചുവേളി എക്സ്പ്രസുകൾ ആറു മണിക്കൂറോളവും വൈകുമെന്നാണ് അറിയിപ്പ്.
ഐലൻഡ് എക്സ്പ്രസ് ഒരു മണിക്കൂറും ഇൻറർസിറ്റി എക്സ്പ്രസ് 25 മിനിറ്റും വഞ്ചിനാട് എക്സ്പ്രസ് അഞ്ച് മിനിറ്റും വൈകിയോടുന്നതായി റെയിൽവേ അധികൃതർ പറഞ്ഞു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.