ഓസ്ട്രേലിയയിൽ ഈ വർഷത്തെ ഏറ്റവും തണുത്ത രാത്രി: 13.2°C താപനില രേഖപ്പെടുത്തി
ഓസ്ട്രേലിയയിൽ ഈ വർഷത്തെ ഏറ്റവും തണുത്ത രാത്രി രേഖപ്പെടുത്തി. ഓസ്ട്രേലിയയുടെ Thredbo Top Station-ൽ കഴിഞ്ഞ രാത്രിയിൽ രേഖപ്പെടുത്തിയ താപനില 13.2°C ആണ്. ഇതാണ് ഈ വർഷത്തെ ഏറ്റവും തണുത്ത രാത്രിയായി രേഖപ്പെടുത്തിയത് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
തണുപ്പുള്ളതും വരണ്ടതുമായ കാലാവസ്ഥ (Extremely dry polar) തെക്കുകിഴക്കൻ ഓസ്ട്രേലിയയിൽ പടർന്നിട്ടുണ്ട്. ആകാശത്ത് മേഘങ്ങൾ ഇല്ലാതിരുന്നത്, ഭൂമിയിലെ ചൂട് പുറത്തേക്ക് പോകാൻ ഇടയാക്കിയെന്നും കാലാവസ്ഥ വിദഗ്ധർ പറയുന്നു. Thredbo Top Station സ്ഥിതിചെയ്യുന്നത് 1957 മീറ്റർ ഉയരത്തിലാണ്. ത്രെഡ്ബോയുടെ സ്ഥാനം, തണുപ്പിന് അനുകൂലമായി.കാറ്റില്ലാത്ത രാത്രിയും, ശുദ്ധമായ പുതുതായി വീണ പഞ്ഞിപോലുള്ള മഞ്ഞും, തണുപ്പിന്റെ തീവ്രത കൂട്ടിയതായാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.
മറ്റ് സംസ്ഥാനങ്ങളിലെ താപനില: സംസ്ഥാനം താപനില
(°C)NSW -13.2 (Thredbo)
Victoria -7.6 (Mount Hotham)
ACT -6.1 (Canberra)
Queensland -4.3 (Applethorpe)
Tasmania -4.2 (Ouse)
SA -0.1 (Keith West)
NT 1.4 (Alice Springs)
WA 2.4 (Forrest)
അതേസമയം തെക്കുകിഴക്കൻ ഓസ്ട്രേലിയയിൽ അടുത്ത ദിവസങ്ങളിൽ മഴയും തണുപ്പും കൂടിയേക്കാം. Sydney, Brisbane, Hobart എന്നിവിടങ്ങളിൽ മിതമായ മഴയും തണുപ്പും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകുന്നു.ഓസ്ട്രേലിയയുടെ ഏറ്റവും തണുത്ത രാത്രിയെന്ന പദവി സ്വന്തമാക്കിയതാണ് ത്രെഡ്ബോ. ന്യൂ സൗത്ത് വെൽസിലെ Snowy Mountains-ൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ആൽപൈൻ ഗ്രാമം ആണ് ഇത്.
Kosciuszko National Park-ന്റെ ഹൃദയഭാഗത്ത്, Sydney-യിൽ നിന്ന് 500 കിലോമീറ്ററും Canberra-യിൽ നിന്ന് 200 കിലോമീറ്ററും അകലെ, സമുദ്രനിരപ്പിൽ നിന്ന് 1365 മീറ്റർ ഉയരത്തിൽ ആണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.കാലാവസ്ഥാ വിദഗ്ധർ ഈ രാത്രിയെ പ്രകൃതിയുടെ “പനിമഴ” എന്നാണ് വിശേഷിപ്പിച്ചത്.
Tag: Australia’s coldest night of the year: 13.2°C recorded