ദുബായ് ആസ്റ്റർ ആശുപത്രിയിൽ തൊഴിലവസരം
ദുബൈയിലെ ആസ്റ്റര്‍ ആശുപത്രിയിലേക്ക് തൊഴിലവസരം. 1987 ല്‍ ദുബൈയില്‍ സ്ഥാപിതമായ സ്ഥാപനമാണ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍. എം.ബി.ബി.എസില്‍ സ്വര്‍ണ മെഡല്‍ ജേതാവായ ആസാദ് മൂപ്പനാണ് സ്ഥാപകന്‍. യു.എ.ഇയില്‍ ആദ്യ സ്ഥാപനം ഷാര്‍ജയിലാണ് സ്ഥാപിച്ചത്.
ഡോക്ടര്‍മാരുടേത് ഉള്‍പ്പെടെയുള്ള തസ്തികകളിലാണ് ഒഴിവുള്ളത്. എം.ബി.ബി.എസ്, ബി.എസ്.സി, ജി.എന്‍.എം എന്നീ യോഗ്യതയുള്ളവര്‍ ചുരുങ്ങിയത് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടെങ്കില്‍ അപേക്ഷിക്കാം. 6 വര്‍ഷം വരെ പ്രവൃത്തിപരിചയം അഭികാമ്യം. ആസ്റ്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഇതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. (https://www.asterdmhealthcare.com/about-us/car-eser). ഡോക്ടര്‍, നഴ്‌സ്, ഫാര്‍മസിസ്റ്റ്, റേഡിയോളജിസ്റ്റ്, സ്‌പെഷാലിസ്റ്റ് ഡെര്‍മറ്റോളജിസ്റ്റ്, കസ്റ്റമര്‍ കെയര്‍, ഒപ്‌റ്റോമെട്രിസ്, അസിസ്റ്റന്റ് മാനേജര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. ഇന്ത്യയില്‍ രണ്ടു വര്‍ഷം തുടര്‍ച്ചയായ നഴ്‌സിങ് പ്രവൃത്തി പരിചയമുള്ള നഴ്‌സുമാര്‍ക്കും അപേക്ഷിക്കാം.
താഴെ പറയുന്ന ഒഴിവുകളിലേക്കാണ് നിയമം
- ആസ്റ്റര്‍ ഫാര്‍മസീസ് ഗ്രൂപ്പിന്റെ അസി. മാനേജര്‍
- രജിസ്‌ട്രേഡ് നഴ്‌സ്
- സ്‌പെഷ്യാലിസ്റ്റ് പീഡിയാട്രിക്‌സ്
- ഒപ്‌റ്റോമെട്രിസ്റ്റ് ഓപറേഷന്‍സ്
- രജിസ്‌ട്രേഡ് നഴ്‌സ്. എല്‍.ഡി.ആര്‍
- മാനേജര്‍ ഓപറേഷന്‍സ്
- ആസ്റ്റര്‍ ഫാര്‍മസി ഓപറേഷന്‍സ് സപ്പോര്‍ട്ട് സ്റ്റാഫ്
- സെയില്‍സ് പ്രമോട്ട്
- ജനറല്‍ പ്രാക്ടീഷനര്‍ – എമര്‍ജന്‍സി മെഡിസിന്‍
- സ്‌പെഷാലിസ്റ്റ് ഒബ്‌സ്ട്രക്ടീവ് ആന്റ് ഗൈനക്കോളജി
- കസ്റ്റമര്‍ കെയര്‍
- സ്‌പെഷാലിസ്റ്റ് ഡെര്‍മറ്റോളജി
- അസോസിയേറ്റ് പേഷ്യന്റ് അഡ്മിനിസ്‌ട്രേഷന്‍https://hcdt.fa.us2.oraclecloud.com/hcmUI/CandidateExperience/en/sites/CX/requisitions
- രജിസ്‌ട്രേഡ് നഴ്‌സ്
- ഒപ്‌റ്റോമെട്രിസ്റ്റ്
- ഫാര്‍മസിസ്റ്റ്, ഓപറേഷന്‍സ് ആസ്റ്റര്‍
- ട്രെയ്‌നി ഫാര്‍മസിസ്റ്റ്, ഓപറേഷന്‍സ്
- റേഡിയോളജിസ്റ്റ്
- അസോസിയേറ്റ് പേഷ്യന്റ് അഡ്മിനിസ്‌ട്രേഷന്‍
അപേക്ഷിക്കാന്‍ https://hcdt.fa.us2.oraclecloud.com/hcmUI/CandidateExperience/en/sites/CX/requisitions
വെബ്‌സൈറ്റില്‍ അക്കൗണ്ട് ഉണ്ടാക്കിയ ശേഷം വ്യക്തിവിവരങ്ങളും പരിചയ സമ്പന്നതയും തെളിയിക്കുന്ന വിവരങ്ങളും ചേര്‍ത്ത ശേഷം ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് റെസ്യൂമെ, കവര്‍ ലെറ്റര്‍
എന്നിവ അപ്ലോഡ് ചെയ്ത് സബ്മിറ്റ് ചെയ്യുക.
ഏറ്റവും പുതിയ തൊഴിൽ, വിദ്യാഭ്യാസ വിവരങ്ങൾ ലഭിക്കാൻ ഈ Whatsapp ഗ്രൂപ്പിൽ അംഗമാകാം.