ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിലും മിന്നൽ പ്രളയത്തിലും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരുന്നു. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ കെടാവർ നായകളെ എത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. 100പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായാണ് പ്രാഥമിക വിവരം. ഇന്നലെയാണ് മേഘ വിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം ഉണ്ടായത്.
മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ദില്ലിയിൽനിന്ന് കെഡാവർ നായ്ക്കളെ വിമാനമാർഗ്ഗം ഉത്തരാഖണ്ഡിൽ എത്തിക്കും. എസ് ഡി ആർ എഫ്, എൻ ഡി ആർ എഫ്, കരസേന, ഐടിബിപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഇതുവരെ 130 പേരെ അപകട സ്ഥലത്തുനിന്നും വിവിധ സേനകൾ രക്ഷപ്പെടുത്തിയിട്ടുണ്ട്. 100ലധികം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് ആണ് പ്രാഥമിക നിഗമനം.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്ഥിതിഗതികൾ വിലയിരുത്തി.
അതേസമയം ഉത്തരാഖണ്ഡിലെ രക്ഷാപ്രവർത്തനം ദുഷ്കരമെന്ന് സൈന്യം. വെല്ലുവിളിയായി നിൽക്കുന്നത് കാലാവസ്ഥയെന്നും സൈന്യം വ്യക്തമാക്കുന്നു. 9 സൈനികരെ കാണാതായിട്ടുണ്ട്. ഇന്റർനെറ്റ് മൊബൈൽ സേവനങ്ങൾ തടസ്സപ്പെട്ടതും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു.
ഉച്ചക്ക് ഒന്നരയോടെയാണ് ഉത്തരകാശിയില്‍ നിന്ന് 76 കിലോമീറ്റര്‍ അകലെയുള്ള ധരാലി ഗ്രാമത്തില്‍ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും ഉണ്ടായത്. ഘീര്‍ഗംഗ നദിയിലൂടെ കുതിച്ചെത്തിയ പ്രളയ ജലം ധരാളി ഗ്രാമത്തെ തുടച്ച് നീക്കിയാണ് പോയത്. റിസോര്‍ട്ടുകളും ഹോട്ടലുകളും നിലംപൊത്തി, നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന് വീഴുന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ ജനങ്ങള്‍ പരിഭ്രാന്തരായി ഓടുന്നതും ചെളിയിൽ നിന്ന് കരകയറാൻ പാടുപെടുന്നതുമായ ദൃശ്യങ്ങളില്‍ സമൂഹമാധ്യമങ്ങളിൽ കാണാൻ പറ്റും.
വ്യോമമാര്‍ഗമെത്തിയാണ് കരസേനയും സംസ്ഥാന കേന്ദ്ര ദുരന്ത നിവാരണ സേനകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ധരാളി ഗ്രാമത്തില്‍ മേഘവിസ്ഫോടനമുണ്ടായതിന് പിന്നാലെ സുഖിയിലും തുടര്‍ ദുരന്തമുണ്ടായിരുന്നു. മലമുകളിലെ വനമേഖലയിലാണ് മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും ഉണ്ടായത്.
രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സൈന്യം ധരാളിയിലേക്ക് എത്തുമെന്നും, എത്ര പേരെ കാണാതായെന്ന് കൃത്യമായ കണക്കിലെന്നും സൈന്യം വ്യക്തമാക്കി. അതേസമയം ഉത്തരാഖണ്ഡിൽ 3 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് ആണ്. തീവ്ര മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
Tag: In Uttarakhand, the army faces difficulties in the rescue mission as the search for the missing persists. Rescue dogs will be deployed to assist.