ദുബായിലേക്ക് ആണോ വേനലവധി ആഘോഷിക്കാൻ പോകുന്നത്? എങ്കിൽ ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ മറക്കരുത്

ദുബായിലേക്ക് ആണോ വേനലവധി ആഘോഷിക്കാൻ പോകുന്നത്? എങ്കിൽ ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ മറക്കരുത്

കനത്ത ചൂടാണ് ദുബായിൽ. ഒരോ ദിവസവും രാജ്യത്ത് താപനില വർദ്ധിച്ചുവരികയാണ്. വരുംദിവസങ്ങളിലും താപനില ഉയരും എന്നാണ് മുന്നറിയിപ്പുകൾ. എന്നാലും വേനലവധി ആഘോഷിക്കാൻ ദുബായിൽ എത്തുന്നവർക്ക് നിരവധി സ്ഥലങ്ങളുണ്ട്. സ്കീ ദുബായ്, IMG വേൾഡ്‌സ് ഓഫ് അഡ്വഞ്ചർ, ഗ്രീൻ പ്ലാനറ്റ്, കിഡ്‌സാനിയ, AYA ആയ, ദുബായ് പാർക്ക്‌സ് ആൻഡ് റിസോർട്‌സ്, ദുബായ് അക്വേറിയം ആൻഡ് അണ്ടർവാട്ടർ സൂ, ബൗൺസ്, വൈൽഡ് വാഡി, ദുബായ് ഹിൽസ് മാൾ എന്നിങ്ങനെ വിവിധ തരത്തിലുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങൾ ഇവിടെയുണ്ട്. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാനാവുന്ന ഈ സ്ഥലങ്ങൾ വേനൽക്കാലത്തും തുറന്നു പ്രവർത്തിക്കുന്നവയാണ്.
ചൂടിൽ വീടിനുള്ളിൽ ഒതുങ്ങിക്കൂടാതെ കുടുംബത്തോടൊപ്പം ആസ്വദിക്കാൻ ഈ സ്ഥലങ്ങൾ അനുയോജ്യമാണ്. വേനൽ കടുക്കുമ്പോൾ പലപ്പോഴും പല സ്ഥലങ്ങളും ദുബായ് അടച്ചിടാറുണ്ട്.

വേനൽക്കാല കാഴ്ചകൾ ആസ്വദിക്കാൻ; ദുബായിലെ 10 സ്ഥലങ്ങൾ പരിചയപ്പെടാം

  1. സ്കീ ദുബായ്: വേനൽക്കാലത്തും മഞ്ഞിൽ കളിക്കാൻ സ്കീ ദുബായിലേക്ക് പോകാം. ഇത് സ്ഥിതി ചെയ്യുന്നത് Mall of the Emirates-ൽ ആണ്. വർഷം മുഴുവനും ഇത് തുറന്നു പ്രവർത്തിക്കാറുണ്ട്. “തണുപ്പുള്ള കാലാവസ്ഥ ഇഷ്ടപ്പെടുന്നവർക്ക് ഇവിടം സന്ദർശിക്കാം,” .
  2. IMG വേൾഡ്‌സ് ഓഫ് അഡ്വഞ്ചർ: നിങ്ങളുടെ ഇഷ്ട കാർട്ടൂൺ കഥാപാത്രങ്ങളെ കണ്ടുമുട്ടാൻ IMG വേൾഡ്‌സ് ഓഫ് അഡ്വഞ്ചർ പാർക്കിൽ പോയാൽ മതി. നിങ്ങൾക്ക് അവരെ കാണാം. രസകരമായ റൈഡുകൾ ആസ്വദിക്കാനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. IMG വേൾഡ്‌സ് ഓഫ് അഡ്വഞ്ചറിൽ എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന റൈഡുകൾ ഇവിടെയുണ്ട്. മാത്രമല്ല പേടി തോന്നുന്ന സ്ഥലങ്ങളും ഇവിടെ സന്ദർശിക്കാം.
  3. ഗ്രീൻ പ്ലാനറ്റ്: പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് ഗ്രീൻ പ്ലാനറ്റ്. ഇത് സ്ഥിതി ചെയ്യുന്നത് ദുബായ് സിറ്റി വാകിലാണ്. ഉഷ്ണമേഖലാ മഴക്കാടുകളുടെ മാതൃകയാണ് ഇത്. 3,000-ൽ അധികം ഇനം സസ്യങ്ങൾ, പക്ഷികൾ, ഉരഗങ്ങൾ, മൃഗങ്ങൾ എന്നിവ കാണാം. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിതവും സ്വയം സുസ്ഥിരവുമായ മരം ഇവിടെ ഉണ്ട്. കുട്ടികളെ കൊണ്ട് പോകുന്നവർക്ക് ഇതൊരു നല്ല പഠനാനുഭവമായിരിക്കും സമ്മാനിക്കുക.
  4. കിഡ്‌സാനിയ:വേനൽ അവധിക്കാലത്ത് കുട്ടികൾക്ക് രസകരവും വിജ്ഞാനപ്രദവുമായ ഒരനുഭവം വേണമെങ്കിൽ കിഡ്‌സാനിയ തിരഞ്ഞെടുക്കാവുന്നതാണ്. ദുബായ് മാളിലാണ് ഈ ഇൻഡോർ വേദി. ഇത് വർഷം മുഴുവനും തുറന്നു പ്രവർത്തിക്കാറുണ്ട്. കുട്ടികൾക്ക് അവരുടെ ഭാവിയെക്കുറിച്ച് സ്വപ്നം കാണാനും പഠിക്കാനുമുള്ള ഒരിടം കൂടിയാണ് ഇവിടം.
  5. AYA:നിങ്ങളുടെ Instagram പേജ് മനോഹരമാക്കാൻ AYA സഹായിക്കും. ഇത് സ്ഥിതി ചെയ്യുന്നത് വാഫി Mall-ലാണ്. ഇവിടെ ഹൈടെക് ലൈറ്റുകളും ഗ്രാഫിക്സും ഉണ്ട്. 12 വ്യത്യസ്ത മേഖലകളിലാണ് ഒരുക്കിയിരിക്കുന്നത്. ഓരോന്നിനും ഓരോ കഥകളാണ് പറയാൻ ഉണ്ടാവുക.
  6. ദുബായ് പാർക്ക്‌സ് ആൻഡ് റിസോർട്‌സ്:മോഷൻഗേറ്റ്, ലെഗോ ലാൻഡ്, Lego land Water Park എന്നിവയുൾപ്പെടെ മികച്ച Theme പാർക്കുകൾ ഇവിടെ ഉണ്ട്. Lego കട്ടകൾ കൊണ്ടുള്ള രൂപങ്ങളും, ആവേശകരമായ Water റൈഡുകളും ഇവിടെ ഉണ്ട്.
  7. 7. ദുബായ് അക്വേറിയം ആൻഡ് അണ്ടർവാട്ടർ സൂ: ഇത് സ്ഥിതി ചെയ്യുന്നത് ദുബായ് മാളിലാണ്. സന്ദർശകർക്ക് ഗ്ലാസ്സിലൂടെ അക്വേറിയത്തിലെ കാഴ്ചകൾ ആസ്വദിക്കാം. 300-ൽ അധികം സ്രാവുകളെയും സ്റ്റിംഗ് റേ-കളെയും ഇവിടെ കാണാൻ പറ്റും. കടലിനെ സ്നേഹിക്കുന്നവർക്ക് ടണലിലൂടെ നടക്കാൻ സാധിക്കും. അടുത്തുള്ള കാഴ്ചകൾ കാണാനും, വെള്ളത്തിനടിയിൽ ഇറങ്ങാനും ഉള്ള സൗകര്യവും ഉണ്ട്.
  8. ബൗൺസ്: ചൂടത്ത് വ്യായാമം മുടങ്ങാതിരിക്കാൻ ബൗൺസിൽ പോകാം. ഇവിടെ ചാടാനും, മറിയാനും സാധിക്കുന്നതാണ്. സ്ലാം ഡങ്ക്, ഡോഡ്ജ്ബോൾ, Zip Line തുടങ്ങിയ വിവിധ റെെഡുകളും ഇവിടെ ഉണ്ട്.
  9. വൈൽഡ് വാഡി: വൈൽഡ് വാഡി സ്ഥിതി ചെയ്യുന്നത് Burj Al Arab-ന് അടുത്തുള്ള ജുമൈറ-ലാണ്. ചൂടിനെ മറികടക്കാൻ ഇത് സഹായിക്കും. 30-ൽ അധികം റൈഡുകൾ ഇവിടെയുണ്ട്. കൂടാതെ ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ് .
  10. ദുബായ് ഹിൽസ് മാൾ: സാഹസികമായ റൈഡുകൾ ദുബായ് ഹിൽസ് മാളിൽ ഉണ്ട്. “കുട്ടികൾക്കായി Adventure Park ഉണ്ട്. കൂടാതെ rock climbing, slide തുടങ്ങിയ 11 കളിസ്ഥലങ്ങൾ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. വേനൽ കാലത്ത് അവധികാലം കളൾഫുൾ ആക്കാൻ ദുബായിൽ എത്തുന്നവർക്ക് ഈ സ്ഥലങ്ങൾ തെരഞ്ഞെടുക്കാം.

metbeat news

Tag:Are you going to Dubai for your summer vacation? Then don’t forget to visit these places

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.