എയര്‍പോര്‍ട്ട് ജോലി; ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം; ശമ്പളം ഒരു ലക്ഷത്തിന് മുകളില്‍
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ സൗത്ത് ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളിലേക്ക് 119 ഓളം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, കേരളം, പുതുച്ചേരി, ലക്ഷദ്വീപ് എയര്‍പോര്‍ട്ടുകളിലേക്കാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ജനുവരി 26 വരെ അപേക്ഷിക്കാം.
തസ്തിക& ഒഴിവ്
ജൂനിയര്‍ അസിസ്റ്റന്റ് (ഫയര്‍ സര്‍വ്വീസ്), ജൂനിയര്‍ അസിസ്റ്റ്ന്റ് (ഓഫീസ്), സീനിയര്‍ അസിസ്റ്റന്റ് (ഇലക്ട്രോണിക്‌സ്), സീനിയര്‍ അസിസ്റ്റന്റ് (അക്കൗണ്ട്‌സ്) എന്നീ തസ്തികകളിലാണ് നിയമനം.
ജൂനിയര്‍ അസിസ്റ്റന്റ് (ഫയര്‍ സര്‍വ്വീസ്)- 73 ഒഴിവ്.
ജൂനിയര്‍ അസിസ്റ്റ്ന്റ് (ഓഫീസ്)- 02 ഒഴിവ്.
സീനിയര്‍ അസിസ്റ്റന്റ് (ഇലക്ട്രോണിക്‌സ്)- 25 ഒഴിവ്.
സീനിയര്‍ അസിസ്റ്റന്റ് (അക്കൗണ്ട്‌സ്)- 19 ഒഴിവ്.
പ്രായപരിധി
18 മുതല്‍ 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി-എസ്.ടി, ഒബിസി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ വയസിളവുണ്ട്.
വിദ്യാഭ്യാസ യോഗ്യത
ജൂനിയര്‍ അസിസ്റ്റന്റ് (ഫയര്‍ സര്‍വ്വീസ്)
പത്താം ക്ലാസ് വിജയത്തോടൊപ്പം 3 വര്‍ഷത്തെ മെക്കാനിക്കല്‍/ ഓട്ടോ മൊബൈല്‍/ ഫയര്‍ റെഗുലര്‍ ഡിപ്ലോമ. അല്ലെങ്കില്‍ അംഗീകൃത ബോര്‍ഡിന് കീഴില്‍ പ്ലസ് ടു.
കൂടാതെ ഹെവി ഡ്രൈവിങ് ലൈസന്‍സും ഉണ്ടായിരിക്കണം.
ജൂനിയര്‍ അസിസ്റ്റന്റ് (ഓഫീസ്)
അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഡിഗ്രി
സീനിയര്‍ അസിസ്റ്റന്റ് (ഇലക്ട്രോണിക്‌സ്)
ഇലക്ട്രോണിക്‌സ്/ ടെലികമ്മ്യൂണിക്കേഷന്‍/ റേഡിയോ എഞ്ചിനീയറിങ്ങ് എന്നിവയില്‍ ഡിപ്ലോമ.
ബന്ധപ്പെട്ട മേഖലയില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.
സീനിയര്‍ അസിസ്റ്റന്റ് (അക്കൗണ്ട്‌സ്)
ബി.കോം ബിരുദം.
ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ്, ടാക്‌സേഷന്‍, ഓഡിറ്റിങ് മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 31,000 രൂപ മുതല്‍ 11,0000 രൂപ വരെ ശമ്പളമായി ലഭിക്കും.
അപേക്ഷ ഫീസ്
UR, OBC, EWS വിഭാഗക്കാര്‍ക്ക് 1000 രൂപയാണ് അപേക്ഷ ഫീസ്.
എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് അപേക്ഷാ ഫീസില്ല.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ സമര്‍പ്പിക്കുന്നതിനായി https://www.aai.aero/en/recruitment/release/396317 സന്ദര്‍ശിക്കുക.