പച്ചക്കറി വിത്തുകൾ, തൈകൾ നടുന്നതിനു മുൻപ് ഒരു നുള്ള് വാം (VAM)കൾച്ചർ ഇടൂ
വെസിക്കുലർ ആർബസ് കുലർ മൈക്കോറൈസ എന്നറിയപ്പെടുന്ന വാം ഒരുതരം കുമിളിന്റെയും വേരിന്റെയും സംയോജനമാണ്. ഇത് കൾച്ചർ രൂപത്തിൽ ആണ് ലഭിക്കുക. പച്ചക്കറി വിത്തുകൾ, തൈകൾ നടുന്നതിനു മുൻപ് ഒരു നുള്ള് ‘വാം’ കൾച്ചർ കുഴികളിൽ ഇട്ട ശേഷം അതിനു മുകളിൽ വിത്തുകൾ നാടാവുന്നതാണ്.
ചെടികളുടെ വേരിന് ചുറ്റും മൈകോററൈസ എന്നറിയപ്പെടുന്ന ‘വാം’ ഒരു ആവരണമായി വളരുകയും ആഴത്തിൽ വളരുന്ന കുമിൾ വേരുകൾ ഭൂമിക്ക് അടിയിൽ നിന്നും ജലം ആഗിരണം ചെയ്ത് ചെടികളെ ഒരു പരിധി വരെ വരൾച്ചയിൽ നിന്നും പ്രധിരോധിച്ചു നിലനിർത്തുകയും ചെയ്യുന്നു.