ചൂട് കൂടിയതിനെ തുടർന്ന് കേരളത്തിൽ എ.സി വിൽപന സർവകാല റെക്കോഡിലേക്ക്
ചൂട് കൂടിയതിനെ തുടർന്ന് കേരളത്തിൽ എ.സി വിൽപന സർവകാല റെക്കോഡിലേക്ക്. സാധാരണ ഗതിയിൽ രണ്ടര ലക്ഷം എ.സികളാണ് വിൽപന നടക്കാറെങ്കിലും ഇത്തവണ സീസൺ അവസാനിക്കുമ്പോഴേക്ക് ആറ് ലക്ഷം എ.സികൾ വിറ്റഴിയുമെന്നാണ് കമ്പനികളുടെ കണക്കുകൂട്ടൽ.
ഡിമാൻഡ് വർധിച്ചിട്ടുണ്ടെങ്കിലും എ.സിയുടെ വില വല്ലാതെ വർ ധിച്ചിട്ടില്ലെന്നത് ആശ്വാസകരമാണ്. എന്നാൽ, കമ്പനികൾ മത്സര രംഗത്ത് സജീവമായതോടെ എ.സി കച്ചവടം പൊടിപൊടിക്കുകയാണ്. ശരാശരി 27,500 മുതൽ 32,000 രൂപ വരെ വിലയുള്ള വിവിധ കമ്പനികളുടെ ഒരു ടൺ എ.സി ലഭിക്കാനുണ്ട്.
1.5 ടണ്ണിലേക്ക് കടക്കുമ്പോൾ മുപ്പതിനായിരം രൂപ മുതൽ 36,000 വരെ ചെലവ് വരും. രണ്ട് ടണ്ണിന് ശരാശരി 48,000 രൂപ വരെ വില വരുന്നുണ്ട്. വിൽക്കുന്നവയിൽ 95 ശതമാനത്തിലേറെ ഇൻവർട്ടർ എ.സികളാണ്. ഓട്ടോ ക്ലീൻ ഫംഗ്ഷൻ എ.സികളും ആൻ്റി ബാക്ടീരിയ ഫിൽറ്റർ എ .സികളും വിപണിയിലുണ്ട്. എ.സിയുടെ കാറ്റ് നേരിട്ട് ശരീരത്തിൽ അടിക്കുന്നത് അസ്വസ്ഥ തയുണ്ടാക്കുന്നവർക്ക് വിൻഡ് ഫ്രീ മോഡലും വിപണിയിലുണ്ട്.
ആളുകൾക്ക് ചെറിയ തുകക്ക് എ.സി വാങ്ങുന്നതിനും തവണകളായി പണമട ക്കുന്നതിനും സഹായകമായ വായ്‌പാ സൗകര്യവും വിവിധ വിൽപ്പന ഏജൻസികൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സാധാരണക്കാർ പോലും എ.സി ഉപയോഗിക്കാൻ നിർബന്ധിതരാകുകയാണ്. ഒന്ന്, 1.5, രണ്ട് ടൺ ശേഷിയുള്ള എ സികളാണ് വിൽപന നടക്കുന്നത്. സംസ്ഥാനത്ത് നേരത്തേ ഒരു ടൺ ത്രീ സ്റ്റാർ എ.സി വിൽപ്പനയാണ് കൂടുതലായും നടന്നിരുന്നത്. എന്നാൽ, ഈ വർഷം ചൂടിന്റെ കാഠിന്യം വർധിച്ചിരിക്കെ 1.5 ടൺ എ.സി യുടെ വിൽപ്പന കുത്തനെ വർധിച്ചിട്ടുണ്ട്. ഇവ പെട്ടെന്ന് തണുക്കുകയും ശേഷം കട്ട് ഓഫ് ആവുകയും ചെയ്യുന്നത് കാരണം വൈദ്യുതി ലാഭിക്കാൻ കഴിയുമെന്ന് പ്രമുഖ എ.സി വിൽപ്പന ഏജൻസി പറയുന്നു.
കാലാവസ്ഥ അപ്ഡേറ്റുകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
FOLLOW US ON GOOGLE NEWS