ദുബായ്, അബുദാബി, ഷാര്‍ജ എമിറേറ്റുകള്‍ ഉള്‍പ്പെടെ യുഎഇയുടെ മിക്ക ഭാഗങ്ങളിലും ഇന്ന് ഉച്ചയോടെ മഴപെയ്തു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
മഞ്ഞ, ഓറഞ്ച് അലട്ടുകളാണ് പ്രഖ്യാപിച്ചത്.അബുദാബി, ദുബായ്, ഷാർജ, മറ്റ് എമിറേറ്റുകൾ എന്നിവയുടെ ചില ഭാഗങ്ങളിൽ അലേർട്ട് ഇന്ന് രാത്രി 8.30 വരെ ആണ്.
റോഡുകളില്‍ ദൂരക്കാഴ്ച കുറഞ്ഞത് ഗതാഗതത്തെ ബാധിച്ചു. താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകളിലും പോകരുതെന്നും നിയമംലംഘിച്ചാല്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
മഴയത്ത് വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും റോഡിലെ ഇലക്‌ട്രോണിക് ബോർഡുകളിൽ കാണുന്ന വേഗപരിധി മാറ്റുന്നതിൽ ശ്രദ്ധ ചെലുത്തണമെന്നും അബുദാബി പോലീസ് എക്‌സ്-ലൂടെ അറിയിച്ചു
.
മോശം കാലാവസ്ഥയിൽ അമിതവേഗത ഒഴിവാക്കാനും ട്രാഫിക് നിയമങ്ങൾ പാലിക്കാനും ഷാർജ പോലീസ് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.
അപകടകരമായ സാഹചര്യങ്ങളിൽ താമസക്കാർ പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ കാത്തിരിക്കുകയും വേണം. ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ പുറത്തിറങ്ങുകയാണെങ്കിൽ,റോഡിൽ വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും നിർദ്ദേശിച്ചു.
الامارات : مباشر الان هطول أمطار الخير على الشارقة #اخدود_مطلع_الوسم #مركز_العاصفة
— مركز العاصفة (@Storm_centre) November 5, 2023
5_11_2023 pic.twitter.com/6cYa4ocpmv
രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ താമസക്കാർ ഈ പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും എൻസിഎം(NCM) മുന്നറിയിപ്പ് നൽകി.
അബുദാബിയിൽ 26 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 27 ഡിഗ്രി സെൽഷ്യസിലേക്കും താപനില കുറയും. പർവതപ്രദേശങ്ങളിൽ ഇന്ന് താപനില 16 ഡിഗ്രി സെൽഷ്യസായി കുറയാൻ സാധ്യതയുണ്ട്.
അറേബ്യൻ ഗൾഫ് തീരത്ത് കടൽ ചില സമയങ്ങളിൽ മിതമായതോ പ്രക്ഷുബ്ധമോ ആയിരിക്കും, ഒമാൻ കടലിൽ നേരിയതോ മിതമായതോ ആയിരിക്കും.
الامارات : مباشر الان هطول أمطار الخير على عجمان #اخدود_مطلع_الوسم #مركز_العاصفة
— مركز العاصفة (@Storm_centre) November 5, 2023
5_11_2023 pic.twitter.com/Z0rMvZ0ypo