കേരളത്തിൽ പനി പടർന്നു പിടിക്കുന്നു; ഇടവിട്ടുള്ള മഴയും വെയിലും പനി പടരാൻ കാരണമോ?
കേരളത്തിൽ പനിബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ഇന്നലെ മാത്രം പനിക്ക് ചികിത്സ തേടിയത് പതിനായിരത്തിലധികം രോഗികൾ ആണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും അധികം പനിബാധിതര്‍. അഞ്ചു ദിവസത്തിനുശേഷമാണ് ആരോഗ്യവകുപ്പ് വെബ്‌സൈറ്റില്‍ രോഗികളുടെ കണക്ക് പ്രസിദ്ധീകരിച്ചത്.
ഇന്നലെ മാത്രം പനി ബാധിച്ച രോഗികളുടെ എണ്ണം 11,438 ആയി. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍ ഉള്ളത്. 2159 പേരാണ് മലപ്പുറം ജില്ലയില്‍ പനി ബാധിതരായി ചികിത്സ തേടിയത്. പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലും പനി ബാധിതരുടെ എണ്ണം ആയിരത്തിന് മുകളിൽ ആണ്. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം കൂടുമെന്ന് ആരോഗ്യവകുപ്പ്. മൂന്നു മരണവും പനിബാധിച്ച് ഇന്നലെ ഉണ്ടായിട്ടുണ്ട്.
സാധാരണ പനിക്കൊപ്പം ഡെങ്കിയും എലിപ്പനിയും മഞ്ഞപ്പിത്തവും ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട് ഉണ്ടാകുന്നു. ഡെങ്കി ലക്ഷണങ്ങളോടെ 330 പേര്‍ ചികിത്സ തേടിയപ്പോള്‍ 109 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം ഡെങ്കി കേസുകളുടെ വ്യാപനം കൂടുമെന്ന് ആരോഗ്യവകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ അഞ്ചുദിവസമായി രോഗികളുടെ കണക്ക് സംബന്ധിച്ചുള്ള വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നില്ല . ഇന്ന് രാവിലെയോടെയാണ് മുപ്പതാം തീയതിക്ക് ശേഷമുള്ള രോഗികളുടെ കണക്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.
കേരളത്തിൽ പനി പടർന്നു പിടിക്കുന്നു; ഇടവിട്ടുള്ള മഴയും വെയിലും പനി പടരാൻ കാരണമോ?
ഇടവിട്ടുള്ള മഴയും വെയിലും കൊതുക് ജന്യ രോഗങ്ങൾ പെട്ടെന്ന് പടർന്നു പിടിക്കുന്നതിന് കാരണമാകും. ഇങ്ങനെയുള്ള കാലാവസ്ഥ മാറ്റത്തിൽ രോഗങ്ങൾ വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ കൊതുക് വഴി പരത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
metbeat news
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.