ഇന്നും മഴ തുടരും: മലയോര മേഖലയിൽ പ്രേത്യേക ജാഗ്രത വേണം
കേരളത്തിൽ ഇന്നും മഴ തുടരും. മലയോര മേഖലകളിൽ ആണ് കൂടതൽ മഴ ലഭിക്കാൻ സാധ്യത. ഇടക്ക് അതിശക്തമായി മഴ ലഭിക്കുന്നതിനാൽ മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത ആവശ്യമാണ്. 29 വരെ മഴ തുടരാനാണ് സാധ്യത.
വരും മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം (ഓറഞ്ച് അലർട്ട്, അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗത നിയന്ത്രണം
കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗത നിയന്ത്രണം. ചൊവ്വാഴ്ച രാത്രി ഒമ്പതാം വളവിലെ വ്യൂ പോയിന്റിന് താഴെ കല്ലും മണ്ണും ഇടിഞ്ഞുവീണതിനെത്തുടർന്ന് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഇന്നലെ രാത്രി പുനസ്ഥാപിച്ചെങ്കിലും, അതേ സ്ഥലത്ത് വീണ്ടും കല്ലും മണ്ണും ഒലിച്ചിറങ്ങുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. താമരശ്ശേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ അടിവാരത്തും വയനാട്ടിൽ നിന്ന് വരുന്ന വാഹനങ്ങൾ വൈത്തിരിയിലും തടയുമെന്ന് കളക്ടർ പറഞ്ഞു.
Tag: Rains will continue today: Special caution required in hilly areas